Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി ചാർജ്ജ് വർദ്ധനവ്; കോൺഗ്രസ് തലയോലപ്പറമ്പ് വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

16 Dec 2024 13:36 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവുമൂലം ജനജീവിതം ഏറെ ദുഃസ്സഹമായ സാഹചര്യത്തിലും രണ്ടാം പിണറായി വിജയൻ സർക്കാർ തുടർച്ചയായി മൂന്നാം വർഷവും വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളുമേൽ അമിതഭാരം അടിച്ചെൽപ്പിച്ച നടപടിക്കെതിരെ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വൈദ്യുതി ഓഫീസ് മാർച്ചിൽ ജനരോഷം ഇരമ്പി. പാലാം കടവിൽ നിന്നും പള്ളിക്കവല ജംഗ്ഷന് സമീപമുള്ള വൈദ്യുതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വീട്ടമ്മമാരും മഹിളാ കോൺഗ്രസ് പ്രവർത്തകരുമടക്കം നൂറുകണക്കിന് പേർ അണിനിരന്നു.

വൈദ്യുതി ഓഫീസിനു മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണാ സമരം കെ.പി.സി.സി അംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എം.കെ.ഷിബു അധ്യക്ഷത വഹിച്ചു..ഡി.സി.സി ജനറൽ സെക്രട്ടറി പി .വി . പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ അഡ്വ:പി.പി സിബിച്ചൻ,വിജയമ്മ ബാബു, എം.വി. മനോജ്, കെ.ഡി. ദേവരാജൻ, മോഹൻ കെ തോട്ടുപുറം, കെ.കെ. ഷാജി, ഷൈൻ പ്രകാശ്, സിയാദ് ബഷീർ, എം .ജെ ജോർജ്, പി .വി .സുരേന്ദ്രൻ, ജയപ്രകാശ്, സുഭഗൻ കൊട്ടൂരത്തിൽ, വി.ആർ അനുരദ്ധൻ, വി.ടി ജയിംസ്, ധന്യാ സുനിൽ, സിന്ധു ബിനോയി, എസ്.ശ്യാംകുമാർ, ടി.വി സുരേന്ദ്രൻ, ജയേഷ് മാംമ്പള്ളി, സി.ജി ബിനു, പി.എം മക്കാർ, തുടങ്ങിയവർ പ്രസംഗിച്ചു.പ്രതിഷേധ മാർച്ചിന് എൻ.സി.തോമസ്, എം.ആർ ഷാജി, കുമാരി കരുണാകരൻ,പോൾ തോമസ് ,മജിതലാൽജി ,ആർ. അനീഷ് ,പി. പി പദ്മനന്ദനൻ, ജെസ്സിവർഗീസ്, ലീല ചെറുകുഴി, കെ.എം രജിത്ത്, കെ.പി ജോസ്, ഗീതാ ദിനേശൻ തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

More in Related News