Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 19:09 IST
Share News :
ചെറുതോണി : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഞ്ഞിക്കുഴി നങ്കി സിറ്റി എസ്. എന്‍.സ്‌ക്കൂളിന് മികച്ച നേട്ടം. സംസ്‌കൃത കലോത്സവത്തില്‍ 14 വിദ്യാര്‍ത്ഥികള്‍ എ. ഗ്രേഡ് നേടി പുരാണ ഇതിഹാസ കഥാപാത്രങ്ങളോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് അവതരിപ്പിച്ച
കാലചക്രം എന്ന സംസ്‌കൃത നാടകത്തിന് എ ഗ്രേഡ് ലഭിച്ചു. ജെറിന്‍ ബൈജു , കീര്‍ത്തന കലേഷ്, ഹന്ന ജോര്‍ജ് എ
ന്നിവര്‍ക്കും എ ഗ്രേഡ് ലഭിച്ചു. സംസ്‌കൃതം ഗാനാലാപനത്തിന് ദിയ ദീപുവും സമസ്യാപൂരണത്തിന് ഹൃഷികേശ് മോഹന്‍ജിയും അഭിനവ് കൃഷ്ണ പാഠകത്തിനും എ. ഗ്രേഡ് നേടി.സംസ്‌കൃത അധ്യാപിക ഡോ:പി.എസ്. പ്രവിതയുടെ നേതൃത്വത്തിലാണ് കുട്ടികളെ പരിശീലിപ്പിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടമാകരുതെന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് ടീച്ചര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവിത ടീച്ചറും കുട്ടികളും.
Follow us on :
More in Related News
Please select your location.