Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 18:35 IST
Share News :
തലയോലപ്പറമ്പ്: "വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക " എന്ന പി. എൻ പണിക്കരുടെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ,വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ നടന്നു വരികയായിരുന്ന വായന മാസാചരണ പരിപാടിയുടെ സമാപന സമ്മേളനവും, വടയാർ വിദ്യാ ദിവർദ്ധിനി ഗ്രാമീണ വായനശാലയിലെ സമ്പൂർണ്ണ അംഗത്വം എടുക്കൽ പ്രഖ്യാപനവും നടത്തി. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ പിടിഎ പ്രസിഡൻ്റ് പി.ജെ വർഗീസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വച്ച് ലൈബ്രറി കൗൺസിൽ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് എൻ. ചന്ദ്രബാബു ഉദ്ഘാടനവും, വായനശാല സമ്പൂർണ്ണ അംഗത്വ പ്രഖ്യാപനവും നിർവഹിച്ചു. വായനയുടെ ലോകത്തേക്ക് ചിറകുവിടർത്തുവാനും ഗ്രാമാന്തരീക്ഷത്തിലെ വായനശാലകളിലേക്ക് വായനയിലെ താൽപര്യവും അഭിരുചിയും വർദ്ധിപ്പിച്ചു കൊണ്ട് സജീവമാകുവാനും വടയാർ ഇൻഫൻറ് ജീസസ് ഹൈസ്കൂളിലെ മുഴുവൻ കുട്ടികളും വടയാർ വിദ്യാഭിവർദ്ധിനി ഗ്രാമീണ വായനശാലയിലെഅംഗത്വം എടുത്തു കൊണ്ട് നാടിനും പൊതു സമൂഹത്തിനും മാതൃകയായി ജില്ലയിലെ തന്നെ ആദ്യത്തെ വിദ്യാലയമായി മാറിയെന്നും ഉദ്ഘാടകൻ പറഞ്ഞു. വടയാർ ഇൻഫൻറ് ജീസസ് ഹൈസ്കൂളും വടയാർ വിദ്യാഭിവർദ്ധിനി ഗ്രാമീണ വായനശാലയും സംയുക്തമായാണ് വായന മാസാചരണ സമാപന പരിപാടികൾ സംഘടിപ്പിച്ചത്. പ്രശസ്ത മോട്ടിവേറ്ററും സാഹിത്യകാരനുമായ ഡോക്ടർ പ്രീത് ഭാസ്കറിനെ യോഗത്തിൽ അനുമോദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എൽസി ജോൺ മുഖ്യപ്രഭാഷണം നടത്തി.വായനശാല പ്രസിഡൻ്റ് ടി. കെ സഹദേവൻ ,മുൻ പ്രസിഡൻ്റ് കെ. ആർ ചക്രപാണി, സെക്രട്ടറി അനിൽകുമാർ , സ്റ്റാഫ് സെക്രട്ടറി ബിനു കെ പവിത്രൻ, സ്കൂൾ വിദ്യാംഗം കലാ സാഹിത്യ വേദി കൺവീനർ ബിനോയി ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾക്കായി ഡോക്ടർ പ്രീത് ഭാസ്കർ മോട്ടിവേഷൻ ക്ലാസ് നയിച്ചു.
Follow us on :
Tags:
More in Related News
Please select your location.