Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർഷിക വിളകൾക്ക് വില ലഭിക്കാത്ത പ്രശ്നം നേരിടാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു ; മന്ത്രി വി അബ്ദുറഹിമാൻ

08 Oct 2025 10:20 IST

Jithu Vijay

Share News :

താനൂർ : കേരളത്തിലെ കർഷകർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രയാസം അവരുടെ കാർഷികവിളകൾക്ക് വില ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണെന്നും ഇത് പരിഹരിക്കാൻ സർക്കാർ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും കായിക-ന്യൂന പക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി  വി. അബ്ദുറഹിമാൻ. ഒഴൂർ കൃഷിഭവന് വേണ്ടി പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 


കാർഷിക വിളകളിൽ നിന്നും മറ്റു ഉത്പന്നങ്ങൾ നിർമിച്ച് മാർക്കറ്റിൽ വിൽപ്പന നടത്താനുള്ള സൗകര്യങ്ങൾ അടക്കമുള്ള ബൃഹത് പരിപാടികളാണ് സർക്കാർ നടപ്പിലാക്കുന്നത്. 

  കേന്ദ്രസർക്കാരിൽ നിന്നുമുള്ള വിഹിതം ലഭിക്കാത്തതാണ് നെൽ കർഷകർക്കുള്ള താങ്ങുവില കൃത്യസമയത്ത് നൽകാൻ കഴിയാത്തതിന് കാരണമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ കടമെടുത്തും കർഷകർക്ക് മുഴുവൻ തുകയും നൽകിയെങ്കിലും കേന്ദ്രം വിഹിതമായി നൽകേണ്ട 2850 കോടി രൂപ ഇതുവരെയും സംസ്ഥാനത്തിന് ലഭ്യമാക്കിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

  എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഒഴൂർ കൃഷിഭവന് പുതിയ കെട്ടിടം നിർമിച്ചത്. ഒഴൂർ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷനായി. ജില്ലാ കൃഷി ഓഫീസർ എസ് ബീന പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ ജലീൽ, സ്ഥിരം സമിതി അധ്യക്ഷൻ അഷ്കർ കോറാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം തറമ്മൽ ബാവു, പഞ്ചായത്ത് അംഗങ്ങളായ കെ വി പ്രജിത, അലവി മുക്കാട്ടിൽ, സവിത ചുള്ളിയത്ത്, പ്രമീള മാമ്പറ്റയിൽ, യു സലീന, കെ വി നബീല, കെ കെ ജമീല, കെ ടി എസ് ബാബു തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജ്ന പാലേരി സ്വാഗതവും കൃഷി ഓഫീസർ സി അശ്വതി നന്ദിയും പറഞ്ഞു.

Follow us on :

More in Related News