Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആൽഫ പാലിയേറ്റീവ് പറവൂർ സാന്ത്വന കണ്ണി വാർഷികം

23 Sep 2024 18:30 IST

- Anvar Kaitharam

Share News :

ആൽഫ പാലിയേറ്റീവ് പറവൂർ സാന്ത്വന കണ്ണി വാർഷികം


പറവൂർ: ആൽഫ പാലിയേറ്റീവ് കെയർ പറവൂർ സാന്ത്വന കണ്ണിയുടെ പത്താം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനവും കുടുംബസംഗമവും പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സാന്ത്വന കണ്ണി ചെയർമാൻ എം.ബി. സ്യമന്തഭദ്രൻ അധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനം ഡോ. സുനിൽ പി. ഇളയിടം നിർവഹിച്ചു. ആൽഫയുടെ ചെയർമാൻ കെ.എം. നൂർദ്ദീൻ, ഡോ. മനു പി. വിശ്വം, ഡോ. ജി. മോഹൻ, ഡോ. ജോസ് ബാബു, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, പഞ്ചായത്തംഗങ്ങളായ സിന്ധു നാരായ ണൻകുട്ടി, ലിൻസി വിൻസന്റ്, വി.എച്ച്. ജമാൽ, രക്ഷാധികാരി കെ.വി. സത്യൻ, ഒ.എം. ജോബി, എൻ.എൻ. ഹരികുമാർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News