Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2024 12:50 IST
Share News :
ചാലക്കുടി :
1833- ൽ ഫെഡറിക്ക് ഓസാനം സ്ഥാപിച്ച ഒരു അത്മായ സംഘടനയായ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി ഇരിഞ്ഞാലക്കുട രൂപത പ്രദേശം ഉൾപ്പെടുന്ന അവിഭക്ത തൃശ്ശൂർ രൂപതയിൽ സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയാകുന്നു . 1948-ൽ ആണ് കേരളത്തിൽ ആദ്യമായി തൃശ്ശൂർ രൂപതയിൽ സെൻട്രൽ കൗൺസിൽ രൂപംകൊണ്ടത്.
ഇതിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട രൂപതകമ്മിറ്റി "ENDURING LOVE" (നിലനിൽക്കുന്ന സ്നേഹം) എന്ന പേരിൽ ആയിരം പേർക്ക് ഡയാലിസിസ് കിറ്റുകൾ സൗജന്യമായി നൽകുന്നു.
സംഘടനയുടെ അന്തർദേശീയ പ്രസിഡണ്ട് ജനറൽ ജുവാൻ മാനുവൽ ബർഗോ ഗോമസ് ആണ് ജൂൺ 10ന് ചാലക്കുടി പള്ളിയിൽ വച്ച് നടക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ തുടങ്ങിയവർ സംബന്ധിക്കുന്ന ചടങ്ങിൽ ജനറൽ ജുവാൻ മാനുവൽ ബർഗോ ഗോമസ്, മാർ റാഫേൽ തട്ടിൽ എന്നിവർക്ക് പ്രത്യേകം സ്വീകരണം നൽകുന്നതാണെന്ന് ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. ജോളി വടക്കൻ,
രൂപത പ്രസിഡണ്ട് ജോർജ് തീതായി, വൈസ് പ്രസിഡണ്ടുമാരായ ജോസ് ആന്റോ വാഴപ്പിള്ളി, ടി എ ജോസ്, സീനിയർ അഡ്വൈസർ ജോസഫ് കളത്തിങ്കൽ, രൂപത പ്രോജക്ട് ഇൻ ചാർജ് ജോസഫ് അമ്പൂക്കൻ, തോമസ് ആലങ്ങാട്ടുകാരൻ എന്നിവർ ചാലക്കുടിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.