Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2024 17:51 IST
Share News :
കടുത്തുരുത്തി:ആശയവിനിമയത്തിലെ മികവാണ് മലയാളത്തെ ലോകനിലവാരത്തിലുള്ള ഭാഷയാക്കി മാറ്റിയതെന്നും മാതൃഭാക്ഷയേയും സംസ്കാരത്തേയും തമസ്കരിക്കുന്ന പരിഷ്കാരങ്ങൾ തള്ളിക്കളയേണ്ടതാണെന്നും കെ എം വർഗീസ് പറഞ്ഞു. താലൂക്ക് പ്രസിഡന്റ് യു ഐസക് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് കലാപ്രതിഭകളായ കെ പി പ്രസാദ് , പ്രവീൺ ആയാകുടി, കെ എസ് സോമശേഖരൻ എന്നിവരെ ആദരിച്ചു. സാമൂഹിക പ്രതിബദ്ധതക്കുള്ള വിദ്യാർഥി മിത്രം പുരസ്‌കാരം ലീൻ ബി പുളിക്കന് നൽകി.
പ്രതിഭാസംഗമം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ബി സ്മിതയും, കുഞ്ഞിളം കയ്യിൽ സമ്മാനവിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജുവും ഉദ്ഘാടനം ചെയ്തു. മലയാളം അദ്ധ്യാപകരെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജയിംസും വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച പി റ്റി എ അംഗങ്ങളെ ജില്ലാ സെക്രട്ടറി ഷീല ദിലീപും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സംസ്ഥാന കമ്മിറ്റി അംഗം ജോഷിബ ജയിംസും ആദരിച്ചു . ബിന്ദു സുരേന്ദ്രൻ,സിസ്റ്റർ ലിനറ്റ് മാനുവൽ എൻ എസ്,ജോണിക്കുട്ടി മാത്യു,രതിക മനേഷ്,സുമേഷ് കുമാർ,റീബ ജോഷി തുടങ്ങിയവർ സംസാരിച്ചു.താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സതി മണി കൃതജ്ഞതയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.