Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 21:36 IST
Share News :
മുണ്ടക്കയം: പ്രായത്തിൻ്റെ അവശതകളൊന്നുമില്ലാതെ കൃഷിയിൽ സ ജീവമായിരുന്ന മലയോര മുത്തശ്ശിയെന്നറിയപ്പെട്ടിരുന്ന പുഞ്ചവയൽ പാക്കാനം - കാവനാൽ കുഞ്ഞുപ്പെണ്ണ് (108) ഇനി ഓർമയാവുകയാണ്.
ചൊവ്വാഴ്ച കുളവി യുടെ കുത്തേറ്റാണ് ഈ നാട്ടു മുത്തശിയുടെ മരണം.108-ാം വയസ്സിലും മണ്ണിൽ അധ്വാനിച്ച് പൊന്നുവിളയിക്കുകയായിരുന്നു നാടിൻ്റെ മുത്തശി . ചെറുപ്പത്തില്‍ തുടങ്ങിയ കൃഷിപ്പണി പ്രായം നൂറുകഴിഞ്ഞിട്ടും ഉപേക്ഷിക്കാന്‍ തയാറല്ലായിരുന്നു ഈ മുത്തശ്ശി. പൂഞ്ഞാര്‍ മുത്തോട്ടെ വീട്ടില്‍ കൊച്ചുപെണ്ണ്-കടത്ത ദമ്പതികളുടെ ഏഴുമക്കളില്‍ ഇളയതായരുന്നു.
കഷ്ടപ്പാടുകളറിഞ്ഞ് വളര്‍ന്ന കുഞ്ഞുപെണ്ണിന് പഴയകഥകള്‍ പറയാന്‍ തുടങ്ങിയാൽ നൂറുനാവായിരുന്നു. 17ാം വയസ്സിലാണ് പൂഞ്ഞാറ്റില്‍നിന്ന് പുഞ്ചവയല്‍ കാവനാല്‍ കുടുംബത്തിലെ നാരായണന്റെ ജീവിതസഖിയായി കുഞ്ഞുപെണ്ണ് വരുന്നത്. താമസം വനാതിര്‍ത്തിയിലായിരുന്നു. പള്ളിക്കൂടമെന്നത് കുഞ്ഞുപെണ്ണിന് സ്വപ്നം മാത്രമായിരുന്നു. വെറും നിലത്തെഴുത്തുമാത്രമായിരുന്നു വിദ്യാഭ്യാസം.
അല്‍പം കേള്‍വിക്കുറവൊഴിച്ചാല്‍ കാര്യമായി ആരോഗ്യപ്രശ്‌നങ്ങളൊന്നും 108 -ാം വയസിലും ഉണ്ടായിട്ടില്ല. രാവിലെ കട്ടന്‍കാപ്പി കുടിച്ച് കൃഷിയിടത്തിലിറങ്ങിയാല്‍ ഉച്ചവരെ പണിതന്നെയായിരുന്നു. 2022 ൽ ട്രൈബല്‍ കോളജ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുരിക്കുംവയലിലെത്തിയപ്പോള്‍ പൂച്ചെണ്ട് നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചത് കുഞ്ഞുപെണ്ണായിരുന്നു.
നാരായണന്‍-കുഞ്ഞുപെണ്ണ് ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. കരുണാകരന്‍, തങ്കമ്മ, അയ്യപ്പന്‍. അതിൽ തങ്കമ്മയും ഇന്നലെ അമ്മയ്ക്ക് ഒപ്പം യാത്രയായി. ആദിവാസി മലഅരയ വിഭാഗത്തില്‍പെട്ടവരാണ് കുഞ്ഞുപെണ്ണും കുടുംബവും. കുഞ്ഞു പെണ്ണ് യാത്രയാവുന്നത് ഒരേ ഒരു സങ്കടം ബാക്കിയാക്കിയാണ്.താൻ ഒരു നൂറ്റാണ്ടോളം ജീവിതമായി കൊണ്ടു നടന്ന കൃഷിഭൂമിക്ക് രേഖ കിട്ടാതെയുള്ള മടക്കം.
കിടപ്പിലായ മകന്‍റെയും തന്‍റെയും പേരിൽ പട്ടയമില്ലാത്ത ഒന്നരയേക്കര്‍ ഭൂമിക്ക് പട്ടയം എന്നത് യാഥാർത്ഥ്യമായില്ല. മാറി വന്ന സർക്കാരു കളെല്ലാം നൽകിയ പ്രഖ്യാപനങ്ങളെല്ലാം വാക്കുകളിൽ ഒതുങ്ങി.
ഹിൽമെൻ്റ് സെറ്റിൽമെൻ്റ് ഏറിയായായിൽ പട്ടയം പ്രഖ്യാപനം അടുത്തയിടെ നടത്തിയെങ്കിലും നടപ്പിലാലാകാത്തതിലെ സങ്കടത്തിലായിരുന്നു ഈ മുത്തശി.മേഖലയിലെ ഏറ്റവും പ്രായം കൂടിയ ഈ മുത്തശിയുടെയും മകളുടെയും വേർപാടിൽ കണ്ണീരൊഴുക്കുകയാണ് മലയോര നാട്.
Follow us on :
Tags:
More in Related News
Please select your location.