Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികൾക്കായി ദുരന്തനിവാരണ പരിശീലനം

22 Apr 2025 21:21 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലയിലെ യുപി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിഎ ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. രാവിലെ പത്ത് മുതൽ വൈകീട്ട് നാലുവരെ നടന്ന പരിശീലനത്തിൽ തിയറി ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും ഉൾപ്പെടുത്തിയിരുന്നു. ആദ്യം രജിസ്റ്റർ ചെയ്ത നൂറ് കുട്ടികളെയാണ് പരിപാടിക്കായി തെരഞ്ഞെടുത്തത്.


ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) സ്വാതി ചന്ദ്രൻമോഹൻ അധ്യക്ഷത വഹിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂട്ട് ഡിപ്പാർട്ട്‌മെന്റ് സ്റ്റേഷൻ ഓഫീസർ ഇ.കെ അബ്ദുൽസലീം, സീനിയർ സ്റ്റേഷൻ ഓഫീസർ മുഹമ്മദലി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഷിബിൻ പി. മലപ്പുറം ജില്ലാ ദുരന്തനിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ് ടി.എസ് ആദിത്യ എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു. അടിസ്ഥാന ജീവൻ രക്ഷാ മാർഗങ്ങൾ, മുങ്ങിമരണ അവബോധം, ദുരന്തനിവാരണം എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.

Follow us on :

More in Related News