Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അർബുദ രോഗികൾക്ക് കൈത്താങ്ങ്.

08 May 2024 14:35 IST

UNNICHEKKU .M

Share News :

 

വെള്ളലശ്ശേരി :കാൻസർ രോഗികൾക്കൊരു കൈത്താങ്ങ്'' എന്ന പേരിൽ ബലി പെരുന്നാൾ ദിനത്തിൽ ചൂലൂർ സി എച് സെന്ററിന് വേണ്ടി പള്ളികൾ കേന്ദ്രീകരിച്ചും വീടുകളും കടകളും കയറിയും ഫണ്ട്‌ ശേഖരണം നടത്താൻ തീരുമാനിച്ചു. സി എച് സെന്റർ പ്രവർത്തകസമിതി അംഗങ്ങളുടെയും കുന്നമംഗലം, കൊടുവള്ളി, തിരുവമ്പാടി, കൊണ്ടോട്ടി, ഏറനാട്, നിയോജകമണ്ഡലങ്ങളിലെ മുസ്ലിം ലീഗ്, വനിതാ ലീഗ് നേതാക്കളുടെയും സംയുക്ത യോഗത്തിൽ വെച്ചാണ് തീരുമാനമെടുത്തത്. സെന്റർ പ്രസിഡന്റ്‌ ഇ ടി മുഹമ്മദ്‌ ബഷീർ എം പി അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി കെ എ ഖാദർ മാസ്റ്റർ സ്വാഗതം പറഞ്ഞു. കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് അരിയിൽ അലവി, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ആഷിഖ് ചെലവൂർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സിക്രട്ടറി ടി മൊയ്‌ദീൻകോയ,എൻ പി ഹംസ മാസ്റ്റർ,പ്രൊഫ: വി എം ഉസ്സൻകുട്ടി, ടി പി ചെറൂപ്പ, മുഹമ്മദ്‌ അലി അമ്പലക്കണ്ടി, പി എം കോയ, ഖാലിദ് കിളിമുണ്ട, യൂനുസ് മാസ്റ്റർ പുത്തലത്ത്, അലി വാഴക്കാട്, പി ടി എം ഷറഫുന്നിസ ടീച്ചർ, ഫാത്തിമ മണ്ണരോട്ട്,എൻ എം ഹുസൈൻ, സിദ്ധീഖ് മാസ്റ്റർ വാഴക്കാട്, കെ വി കുഞ്ഞാൻ വെട്ടുപാറ എന്നിവർ പ്രസംഗിച്ചു. ഈ മാസം പത്തിനും മുപ്പത്തിനുമിടയിലായി പഞ്ചായത്ത്‌ തലങ്ങളിൽ മുസ്ലിം ലീഗിന്റെയും വനിതാ ലീഗിന്റെയും വിപുലമായ യോഗങ്ങൾ വിളിച്ചു ചേർക്കുന്നതിനും പഞ്ചായത്ത്‌ തല കോ ഓർഡിനേറ്റർമാരെ നിയമിക്കാനും യോഗം തീരുമാനിച്ചു. എ കെ മുഹമ്മദ്‌ അലി, എൻ ഐ ജബ്ബാർ, റഷീദ് ഖാസിമി കൂടരഞ്ഞി, എം പി അബ്ദുൽമജീദ് പെരുമണ്ണ, ശംലൂലത്ത് കൊടിയത്തൂർ , എൻ പി അഹമ്മദ്‌,, മുജീബ് മാസ്റ്റർ വാഴക്കാട്, എൻ കെ അഷ്‌റഫ്‌ ചെറുവടി, മജീദ് മൂലത്ത് കൊടിയത്തൂർ, സലാം തേക്കുംകുറ്റി കാരശ്ശേരി, എൻ പി ഹമീദ് മാസ്റ്റർ, ജാഫർ മാസ്റ്റർ പുവാട്ടുപറമ്പ്, ഇ ടി ആരിഫ് മപ്രം, മുനീറത്ത് ടീച്ചർ, സുഹറ വാഴക്കാട്, ഖദീജ കെ ടി വാഴക്കാട്, എം കെ നദീറ, ബുഷ്‌റ കളൻതോട്, പി പി മൊയ്‌ദീൻ ഹാജി, കെ അലിഹസ്സൻ, ഇ സി ബഷീർ മാസ്റ്റർ, നിസാം കാരശ്ശേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കെ പി യു അലി (പി ആർ ഒ )നന്ദി പറഞ്ഞു.

Follow us on :

More in Related News