Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2025 18:35 IST
Share News :
വേങ്ങര : വിവരാവകാശം നിയമം നിലവിൽ വന്ന ഇരുപതാം വാർഷികം മലപ്പുറം ജില്ല വിവരാവകാശ പ്രവർത്തകർ വേങ്ങര സബാഹ് സ്ക്വയറിൽ വിവിധ പരിപാടികളോടെ കൊണ്ടാടി
വിവരാവകാശ നിയമം ജനാധിപത്യത്തിൻറെ സൂര്യതേജസാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. കെപിഎം അനീസ് പറഞ്ഞു. കെ വി അനിൽകുമാർ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് (റിട്ട)ജോയിൻ ഡയറക്ടർ വിവരാവകാശ നിയമത്തെക്കുറിച്ചുള്ള പരിശീലന ക്ലാസ് എടുത്തു.
31 നിയമങ്ങളുള്ള വിവരാവകാശ നിയമം എല്ലാ വിവരവകാശ പ്രവർത്തകരും പഠിക്കണമെന്നും അതുപ്രകാരം പ്രവർത്തിച്ചാൽ ജനാധിപത്യ വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ അധികാരം പൂർണമാക്കാൻ സാധിക്കുകയുള്ളൂ എന്നും പരിശീലന ക്ലാസിൽ അദ്ദേഹം ജനങ്ങളെ ഉൽബോധിച്ചു. അബ്ദുൽ റഹീം പൂക്കത്ത് സ്വാഗതവും അബൂബക്കർ എ പി വേങ്ങര അധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി താലൂക്ക് പ്രൊട്ടക്ഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീ അബ്ദുൽ റഷീദ് ടിടിയെ പൊന്നാടയണീച്ച് ആദരിച്ചു ജാഫർ കെ പി,അബ്ദുൽ റസാഖ്, ഷാജി പരപ്പനങ്ങാടി അസ് ലം പെരുവള്ളൂർ കാർത്തിയാനി ടീച്ചർ, സുബൈർ പി പി,മുബഷിറ പി കെ റാഫി പരുത്തിപ്പാറ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.