Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

01 Oct 2024 19:55 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കുടും ബശ്രീയുടെ കീഴിലുള്ള മുഴുവൻ അയൽക്കൂട്ടങ്ങളെയും ഹരിത അയൽക്കൂട്ടങ്ങളാക്കി ഉയർത്തു ന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചു. പ്രത്യേകം തയാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അയൽക്കൂട്ടങ്ങളെ എഡിഎസിന്റെ നേതൃത്വത്തിൽ ഹരിത ഗ്രേഡിങ്ങ് നടത്തും. 2024 ഡിസംബർ 31നകം ഗ്രേഡിംഗ് പൂർത്തീകരിക്കും. ഗ്രേഡിങ്ങിൽ 60 ശതമാനത്തിൽ അധികം സ്‌കോർ നേടുന്ന അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ച് സാക്ഷ്യപത്രം നൽകും. 60 ശതമാനത്തിൽ താഴെ സ്‌കോർ ചെയ്യുന്ന അയൽക്കൂട്ടങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ നടത്തി ജില്ലയിലെ 15512 അയൽക്കൂട്ടങ്ങളെയും 2025 ഫെബ്രുവരി 15ന് ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിക്കും.വാർഡുതലത്തിൽ തിരഞ്ഞെടുത്ത അയ്യായിരത്തോളം കുടുംബശ്രീ വൊളണ്ടിയർമാരാണ് സർവേ നടത്തുന്നത്. മാലിന്യമുക്ത നവകേരള പവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന കുടുംബശ്രീയുടെ ഏറ്റവും പുതിയ ചുവടാണ് ഹരിത അയൽക്കൂട്ട രൂപീകരണം.അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലെ മാലിന്യ സംസ്‌കരണ രീതികൾ, അയൽക്കൂട്ടം നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങളിലെ ഹരിതചട്ടം പാലിക്കൽ, അയൽക്കൂട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പൊതു സ്ഥലങ്ങളിലെ മാലിന്യം വലിച്ചെറിയൽ തടയാൻ ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ, അയൽക്കൂട്ടപ്രദേശത്ത് ശുചിത്വ പാതയോരങ്ങൾ സൃഷ്ടിക്കാൻ ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേ. ഇതോടൊപ്പം എ.ഡി.എസ്, സി.ഡി.എസ് തല ഗ്രേഡിങ്ങും പൂർത്തിയാക്കും.ഹരിത അയൽക്കൂട്ടങ്ങളാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സിഡിഎസ് ചെയർപേഴ്സൺമാർക്കും മെമ്പർ സെക്രട്ടറിമാർക്കും ഏകദിന ശിൽപശാല ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു.ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി. എ. അമാനത്ത് ക്ലാസ്സ് നയിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രകാശ് ബി നായർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കാളികളായി.



Follow us on :

More in Related News