Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്യപിച്ച് ജോലിക്കെത്തി, കെഎസ്ആര്‍ടിസിയില്‍ വീണ്ടും നടപടി

21 Apr 2024 18:33 IST

sajilraj

Share News :

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലി ചെയ്യുന്നവര്‍ക്കെതിരായ നടപടി തുടരുന്നു. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ 137 ജീവനക്കാരാണ് കുടുങ്ങിയത്. സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്.ഇതില്‍ 97 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദലി ജീവനക്കാരും അടക്കം 40 പേരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. മദ്യപിച്ച് ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് നടപടി.രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്. ഈ മാസം മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് 100 ജീവനക്കാർക്കെതിരെ ​ഗതാ​ഗത മന്ത്രി ​ഗണേഷ്കുമാർ നടപടി സ്വീകരിച്ചിരുന്നു.

Follow us on :

More in Related News