Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.

23 May 2024 21:04 IST

- Preyesh kumar

Share News :

 പേരാമ്പ്ര :കടിയങ്ങാട് പാലം: ഇന്ദിരാഗാന്ധി കൾച്ചറൽ സെന്റർ (ICC) ചങ്ങരോത്ത് സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന വോളി ബോൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു. മുൻ ഇന്ത്യൻ വോളിബോൾ ടീം അംഗം റോയ് ജോസഫ് ഉദ്ഘാടനം ചെയ്തു.


ഇന്ദിരാ ഗാന്ധി കൾച്ചറൽ സെന്റർ പ്രസിഡൻ്റ് സി.എച്ച്. സനൂപ്  അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് തുടർ പരിശീലനം നൽകുമെന്നും വോളി അക്കാദമി സ്ഥാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


എസ്. സുനന്ദ്, ഹരീന്ദ്രൻ വാഴയിൽ, എൻ.എസ്. നിധീഷ്, മുല്ലപ്പള്ളി അശോകൻ , ക്യാമ്പ് കൊച്ചുമാരായ വി .കെ. രാധാകൃഷ്ണൻ, യു.കെ .വിജയൻ എന്നിവരും , എൻ.കെ. അനൂപ്, പുഷ്പരാജൻ , ,മുനീർ പുനത്തിൽ, പി.ശ്രീജിത്ത് , കെ.ശ്രീനാഥ് , സി.കെ.സരിത്ത് . , എൻ.കെ. രാജീവൻ, ശാന്ത വാഴയിൽ, മുല്ലപ്പള്ളി വിജയൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം കൈമാറി.



Follow us on :

Tags:

More in Related News