Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേട്ടേക്കോടിനെ വീണ്ടെടുക്കാം; ഖര മാലിന്യം നീക്കുന്ന പ്രവൃത്തിക്ക് തുടക്കം

21 Apr 2025 19:24 IST

Jithu Vijay

Share News :

മഞ്ചേരി : മഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിൽ വേട്ടേക്കോടുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലെ ഖര മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കം. അഡ്വ. യു.എ ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബയോ മൈനിങ് പ്രവൃത്തിയുടെ സ്വിച്ച് ഓൺ കർമം ജില്ലാ കലക്ടർ വി.ആർ വിനോദ് നിർവഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി സഹകരിച്ചാണ് (കെ.എസ്.ഡബ്ല്യു.എം.പി) പ്രവൃത്തി നടത്തുന്നത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എം.എസ് കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. 1.10 ഏക്കർ ഭൂമിയിൽ നിന്ന് 20902 മെട്രിക് മാലിന്യമാണ് നീക്കം ചെയ്യുന്നത്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുക. ഒരു മാസത്തിനുള്ളിൽ വേട്ടേക്കാട് നിന്ന് മാലിന്യം പൂർണമായും നീക്കം ചെയ്യും. 2.75 കോടിയാണ് ഇതിന് ചെലവ് വരുന്നത്. മാലിന്യം തരംതിരിക്കുന്നതിനാവശ്യമായ ആധുനിക യന്ത്രം കഴിഞ്ഞ ദിവസം വേട്ടേക്കോട് എത്തിച്ചിരുന്നു. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ ബയോ മൈനിങ്ങും ബയോ റെമഡിയേഷനും നടത്തി നിലവിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ഭൂമി പഴയ രൂപത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ കോരിയെടുത്ത് വേർതിരിച്ച് ഖരമാലിന്യങ്ങൾ സിമൻറ് കമ്പനിയിലേക്ക് കയറ്റി അയക്കും.


ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ വി.എം സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എൻ.കെ ഖൈറുന്നീസ, എൽസി ടീച്ചർ, വാർഡ് കൗൺസിലർ ബേബി കുമാരി, മുനിസിപ്പൽ സെക്രട്ടറി പി സതീഷ് കുമാർ, ബയോ മൈനിങ് പദ്ധതി നിർവഹണത്തിനുള്ള ജില്ലാ മോണിറ്ററിങ് ചെയർമാനും എൽ.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എൻജിനീയറുമായി സി.ആർ. മുരളീകൃഷ്ണൻ, മുൻ നഗരസഭാ ചെയർമാൻ വല്ലാഞ്ചിറ മുഹമ്മദലി, മഞ്ചേരി അഗ്‌നി രക്ഷാ നിലയം മേധാവി പി.വി സുനിൽ കുമാർ, ജെ എ നുജൂം, റഷീദ് പറമ്പൻ, എ.എം സൈതലവി, കെ. ഉബൈദ്, ആർ ജെ രാഗി, ഡോ. സി. ലതിക, എൽ ദേവിക, ഇ. വിനോദ് കുമാർ, എ. ശ്രീധരൻ, ബീന സണ്ണി, പി. വിജീഷ്, പ്രസാദ് ഗോപാൽ, പി.പി സറഫുന്നീസ, സഹദ് മിർസ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News