Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2024 20:25 IST
Share News :
കടുത്തുരുത്തി:നെഹ്റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എം പി മഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി.
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി മാറ്റിവയ്ക്കാൻ തീരുമാനിക്കുകയും പിന്നിട് നടത്താമെന്ന ധാരണയിൽ എത്തുകയും ചെയ്തിരുന്നു.
വള്ളംകളി ഉപേക്ഷിക്കാനുള്ള തീരുമാനം സർക്കാർ പുന:പരിശോധിക്കണം.
വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ അവസാനത്തോടെയെങ്കിലും സംഘടിപ്പിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.