Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആസ്വാദനമാവാം... ജാഗ്രതയിലൂടെ.... കീരനല്ലൂർ ന്യൂ കട്ടിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് വോയിസ് ഓഫ് കൊട്ടന്തല

04 Aug 2024 13:29 IST

Jithu Vijay

Share News :



പരപ്പനങ്ങാടി : പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ഇടമാണ് കീരനല്ലൂർ ന്യൂ കട്ട്,

പ്രദേശത്തെക്കുറിച്ച് കൂടുതൽ അറിയാതെ പുഴയിൽ ഇറങ്ങി കുളിക്കുന്നത് പല സമയങ്ങളിലും അപകടങ്ങൾ  വിളിച്ചുവരുത്താറുണ്ട്. പുഴയിൽ ഇറങ്ങിയ പലരും തലനാരിഴക്ക് രക്ഷപ്പെട്ട അനുഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഒഴുക്കിൽപ്പെട്ട അഞ്ചോളം വിദ്യാർഥികളെ നാട്ടുകാരും മത്സ്യബന്ധന തൊഴിലാളികളും രക്ഷപ്പെടുത്തിയത്. നിരന്തരം അപകട മേഖലയായ ഇവിടെ മരണങ്ങൾ വരെ സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ട്

കൊട്ടന്തലയിൽ പ്രവർത്തിക്കുന്ന

കീരനല്ലൂർ പ്രദേശത്ത് സജീവ സാന്നിധ്യമായ  വോയിസ് ഓഫ് കൊട്ടന്തല

ക്ലബ്ബ് പ്രവർത്തകർ ജാഗ്രത മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.


ഇന്ന് രാവിലെ ന്യൂ കട്ട് പാറയിൽ പ്രദേശത്ത് നടന്ന ലളിതമായ ചടങ്ങിൽ വോയിസ് ഓഫ് കൊട്ടന്തല ക്ലബ്ബിനുവേണ്ടി പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ഇരപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്ത്

ജാഗ്രത ബോർഡ് സ്ഥാപിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രവർത്തകരായ മുസ്തഫ എ പി, 

റഫീക്ക് ഫൺ ടീ, മുസ്തഫ കോയ പി,

നജ്‌മുദ്ദീൻ പിലാശ്ശേരി, ജുനൈദ് ചപ്പങ്ങത്തിൽ, യാസർ പാങ്ങാടൻ, നിസാർ, 

ഉണ്ണി പി സി, ലത്തീഫ്, സക്കീർ, റാഷിദ് പിലാശ്ശേരി എന്നിവർ പങ്കെടുത്തു.



Follow us on :

More in Related News