Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് 211 കോടി രൂപ അനുവദിച്ചു ; മന്ത്രി കെ.എൻ. ബാലഗോപാൽ.

15 Jan 2025 19:44 IST

Jithu Vijay

Share News :

തിരുവനന്തപുരം : സാമ്പത്തിക ഞെരുക്കത്തിനിടയിലും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് 211 കോടി രൂപ അനുവദിച്ച് മന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായാണ് 211 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചത്. ആവശ്യങ്ങൾക്ക്‌ വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ്‌ ഫണ്ടിൻ്റെ ഒരു ഗഡു ആയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.


ഇതിൽ ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി രൂപ ലഭിക്കുമെന്നും ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടി രൂപ ലഭിക്കുമെന്നും ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടി രൂപ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മുനിസിപ്പാലിറ്റികൾക്ക്‌ 26 കോടിയും, കോർപറേഷനുകൾക്ക്‌ 18 കോടി രൂപയും ഇതു വഴി ലഭിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 10,222 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ അനുവദിച്ചിട്ടുള്ളത്.

Follow us on :

More in Related News