Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായി; പരാതിയുമായി കുടുംബം

08 Nov 2024 09:00 IST

Shafeek cn

Share News :

മലപ്പുറം: തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാതായതായി പരാതി. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങിയത്. വീട്ടില്‍ എത്താന്‍ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് യാതൊരു വിവരവുമില്ല. കുടുംബം തിരൂര്‍ പൊലീസില്‍ പരാതി നല്‍കി. കോഴിക്കോടാണ് അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു.


എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്‌സൈസിനും ഒപ്പം വളാഞ്ചേരിയില്‍ ഒരു റെയ്ഡിലാണെന്നായിരുന്നു മറുപടി. പിന്നീട് ചാലിബിനെ വിളിച്ചിട്ട് കിട്ടിയില്ല. പൊലീസ് അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കടുംബം തിരൂര്‍ പോലീസില്‍ പരാതി നല്‍കി. രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. തുടര്‍ന്ന് ഇന്ന് രാവിലെ 6.55-ന് ഫോണ്‍ ഓണായി. എന്നാല്‍ ഉടന്‍ തന്നെ ഓഫായി. രാവിലെ ഫോണ്‍ ഓണ്‍ ആയപ്പോഴാണ് ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് എന്ന് കാണിച്ചത്.ഫോണ്‍ മറ്റാരുടെയോ കയ്യിലാണെന്നാണ് കുടുംബത്തിന്റെ സംശയം.


കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബ് വീട്ടിലറിയിക്കാതെ മറ്റൊരിടത്തും പോകാറില്ലെന്ന് ബന്ധു പ്രദീപ് കുമാര്‍. ദേശീയപാത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഒരു സര്‍വേയ്ക്ക് പോയതായി ഓഫീസിലുള്ളവര്‍ പറഞ്ഞുവെന്നും അതുമായി ബന്ധപ്പെട്ടാണോ ഈ മിസ്സിംഗ് എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് 5.11-ന് ഓഫീസ് വിട്ടിറങ്ങി. ശേഷം 5.48-ന് ഭാര്യ വിളിച്ചപ്പോള്‍ മകള്‍ക്ക് ഓറഞ്ച് വാങ്ങിക്കൊണ്ടുവരാമെന്നു പറഞ്ഞു. റെയ്ഡിലാണ്, ഭക്ഷണം കഴിച്ച് കിടന്നോളൂ എത്താന്‍ വൈകുമെന്ന് പറഞ്ഞു. പിന്നീട് വിവരമൊന്നുമുണ്ടായില്ല. ഇന്ന് പൊലീസ് പറഞ്ഞത് അല്‍പം ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ നിരന്തരമായി വിളിച്ചിരുന്നു എന്നാണ്. അയാളെ പൊലീസ് ട്രെയ്‌സ് ചെയ്യുന്നുണ്ട്. ജോലി കൃത്യതയോടെ ചെയ്യുന്ന ഒരാളാണ്. ദേശീയപാത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഒരു സര്‍വേയ്ക്ക് പോയതായി ഓഫീസിലുള്ളവര്‍ പറഞ്ഞു. അതുമായി ബന്ധപ്പെട്ടാണോ ഈ മിസ്സിംഗ് എന്ന് സംശയമുണ്ട്. വ്യക്തിപരമായ ഭീഷണിയൊന്നും ഉണ്ടായിരുന്നതായി അറിവില്ല. ഭാര്യ ടീച്ചറാണ്. മലപ്പുറം കളക്ടറേറ്റിലായിരുന്നു മുമ്പ് ജോലി ചെയ്തിരുന്നത്. വീട്ടിലറിയിക്കാതെ മറ്റൊരിടത്തും പോകാറില്ല. ഓഫീസ് ജോലികളിലും അത്രയേറെ കമ്മിറ്റഡായ ആളാണ്. പുറത്തുനിന്ന് ഭക്ഷണം കഴിക്കാറില്ല.


Follow us on :

More in Related News