Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 11:47 IST
Share News :
മലപ്പുറം : കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സ്വച്ഛതാ ഹി സേവ ' ക്യാംപയിന് മലപ്പുറം ജില്ലയിൽ തുടക്കമായി. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ചെരുപ്പടി മലയിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളോടെയാണ് ക്യാംപയിന് തുടക്കമായത്. പരിപാടിയുടെ ഉദ്ഘാടനം കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർ പേഴ്‌സൺ നിത ഷഹീർ നിർവ്വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ഡി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് അസ്‌ലം, മുഹമ്മദ് താഹിർ, രഞ്ജിത്ത്, മുഹമ്മദ് ഷാബിക്, ഉമർ മുഖ്താർ എന്നിവർ സംസാരിച്ചു. നവോദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ചെരുപ്പടി, നവദർശന കലാ കായിക സാംസ്കാരിക വേദി ചേരേക്കാട്, ഹെൽപ്പ് ലൈൻ കൂട്ടായ്മ ചേലേമ്പ്ര, ന്യൂ നെഹ്‌റു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എൻ എച്, സെഡ് ബ്ലാക്ക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, മേനനക്കൽ സാംസ്കാരിക വേദി എന്നീ സംഘടനകളിൽ നിന്നായി 100 ഓളം പേർ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ബോധവത്കരണ പരിപാടികൾ ഏകോപിപ്പിക്കുക, ശ്രമദാനപ്രവർത്തനങ്ങളിലൂടെസമ്പൂർണശുചിത്വ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തുന്ന 'സ്വച്ഛതാ ഹി സേവ' ക്യാംപയിൻ സെപ്റ്റംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെയാണ് നടത്തുന്നത്. നെഹ്‌റു യുവ കേന്ദ്ര, മൈ ഭാരത് , തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളമുള്ള ഗ്രാമ പഞ്ചായത്തുകളിലും , നഗര പ്രദേശങ്ങളിലും സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
Follow us on :
Tags:
More in Related News
Please select your location.