Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2024 20:34 IST
Share News :
വൈക്കം: പൊതു ഇടങ്ങളിൽ സാംസ്‌ക്കാരിക പ്രവർത്തനത്തിനും അതൊടെപ്പം കലാകാരന്മാർക്ക് ആശയാവിഷ്ക്കാരങ്ങൾക്ക് ഇടം നൽകുന്നതിനുമായി വൈക്കം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കലാ-സാംസ്‌കാരിക പ്രസ്ഥാനമായ കരിയുടെ രണ്ടാമത് സാംസ്കാരികോത്സവവും ചിത്രകലാ മത്സരവും ചിത്രശില്‍പ പ്രദര്‍ശനവും
മെയ് 3, 4, 5 തീയ്യതികളിൽ നടക്കും. 3 ന് രാവിലെ ഉല്ലല പി.എസ് ശ്രീനിവാസൻ സ്മാരക എൽ പി സ്കൂളിൽ ആര്‍ട്ടിസ്റ്റ് സുജാതന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.തുടർന്ന് ചിത്രരചനാ മത്സരം, കവിയരങ്ങ്, മാജിക് ഷോ, തബല സോളോ, നാടന്‍പാട്ട്, ഗാനസന്ധ്യ എന്നിവ നടക്കും. നാലിന് രാവിലെ കലാമത്സരങ്ങൾ, വൈകിട്ട് ഏഴിന് ഫ്യൂഷന്‍ തിരുവാതിര മത്സരം. അഞ്ചിന് രാവിലെ 11ന് സാഹിത്യസമ്മേളനം ചെറുകഥാകൃത്ത് പ്രമോദ് രാമന്‍ ഉദ്ഘാടനം ചെയ്യും.വൈകിട്ട് സമാപന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. സി.കെ ആശ എംഎല്‍എ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കരി പ്രസിഡന്റ് പ്രൊഫ. പാര്‍വതി ചന്ദ്രന്‍, സെക്രട്ടറി കെ. ഒ രമാകാന്തന്‍, ട്രഷറര്‍ എന്‍.എന്‍ പവനന്‍, സാബു തിരുതാളില്‍, പി.എക്‌സ് ബാബു എന്നിവര്‍
വാർത്താ സമ്മേനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.