Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആമ ചാടി ദേവന്റെ വീടും സ്മൃതി മണ്ഡപവും സന്ദർശിച്ച് അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂൾ കുട്ടികൾ.

01 Sep 2024 16:47 IST

santhosh sharma.v

Share News :

വൈക്കം:വൈക്കം സത്യഗ്രഹത്തിൽ സവർണർ കണ്ണിൽ ചുണ്ണാമ്പ് തേച്ച് അന്ധനാക്കിയ വൈക്കം സമര പോരാട്ടത്തിന്റെ വിപ്ലവകാരി ആമ ചാടി തേവന്റെ വീടും സ്മൃതി മണ്ഡപവും സന്ദർശിച്ച് സ്കൂൾ കുട്ടികൾ. കേരള നവോത്ഥാന ചരിത്രത്തിൽ മൂടപ്പെട്ടു കിടക്കുന്ന പോരാളികളെ നവചരിത്രത്തിന്റെ  പുനർവായനയിലേക്ക് എത്തിക്കുന്ന പരിപാടിയുടെ ഭാഗമായാണ് അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂളിലെ കുട്ടികൾ ആമ ചാടി തേവൻ്റെ വീടും സ്മൃതി മണ്ഡപവും സന്ദർശിച്ചത്. വേമ്പനാട്ടുകായലിന് നടുവിലുള്ള ഉദയംപേരൂർ പഞ്ചായത്തിൽപ്പെടുന്ന ആമ ചാടി തുരത്തിലേക്ക് ബോട്ടിൽ യാത്ര ചെയ്താണ് കുട്ടികൾ ചരിത്രസ്മാരകമായി മാറേണ്ട ഇടത്ത് എത്തിയത്. ആമ ചാടി തേവൻ നാടക രചയിതാവ് സുഖലാൽ കുട്ടികൾക്ക് ചരിത്രം വിവരിച്ച് നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ, അധ്യാപികമാരായ അനുഷ .വി ,അഞ്ജു കെ. എ , സ്മിതാ മേനോൻ അമ്പിളി എം.ജി, പ്രസീന ശങ്കർ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News