Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും, കോട്ടയം വെൽഫാസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്.

04 Sep 2024 14:37 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെയും, കോട്ടയം വെൽഫാസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരുമ ഓഡിറ്റോറിയത്തിൽ വച്ച് എഴാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതൽ ശ്രീ. പി. സി ജോർജ് ഉദ്ഘാടനം* ചെയ്യുന്ന മെഡിക്കൽ ക്യാമ്പിൽ വിവിധ ഡോക്ടർമാരാൽ അസ്ഥി, വാദ രോഗങ്ങൾ, കൈ-കാൽ-കഴുത്ത്-മുട്ട് വേദന എന്നിവയുടെ രോഗ നിർണ്ണയവും ജീവിത ശൈലി രോഗങ്ങൾ പനി, ചുമ, തലവേദന, രക്ത സമ്മർദ്ദം, ശ്വാസ തടസ്സം, എന്നീ രോഗങ്ങൾ കൂടി പരിശോധിക്കും. ഡോക്ടർമാർ നിർദേശിക്കുന്ന രോഗികൾക്ക് സൗജന്യ മരുന്ന് വിതരണവും, ശസ്ത്രക്രിയകൾ ആവശ്യം വരുന്നവർക്ക് ഇരുപതിനായിരം രൂപയുടെ സഹായവും കൂടാതെ, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് എല്ലാ ലാബ് ടെസ്റ്റുകളും (1200/- രൂപയുടെ) ആദ്യം ബുക്ക്‌ ചെയ്യുന്ന 50 പേർക്ക് 350/- രൂപക്കും പിന്നീടുള്ള ബുക്കിങ്ങിന് 500/- രൂപക്കും ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കും.

ബുക്കിങ്ങിനായി വിളിക്കുക

 04829 263630,8547696218,9048564218



Follow us on :

More in Related News