Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുകൾ, ശ്രീകൃഷ്ണ ആയുർവേദ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

13 Jul 2024 19:26 IST

santhosh sharma.v

Share News :

വൈക്കം: മഴക്കാല രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങിയവയുടെ പ്രതിരോധത്തിനും മറ്റു രോഗങ്ങളുടെ പരിശോധനയ്ക്കും ചികിത്സാ നിർണ്ണയത്തിനുമായി വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം, തലയോലപ്പറമ്പ് യൂണിറ്റുകളും, വല്ലകം ശ്രീകൃഷ്ണ ആയുർവേദ കേന്ദ്രം റിസർച്ച് വിഭാഗവും സംയുക്‌തമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സി. കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു.  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് പി. ശിവദാസ് ചടങ്ങിൽ അധ്യക്ഷത 

വഹിച്ചു. കേരള ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എൻ. അനിൽ വിശ്വാസ്, കെ വി വി ഇ എസ് സംസ്ഥാന കമ്മറ്റി അംഗം എം. ആർ. റജി, സമിതി തലയോലപ്പറമ്പ് യൂണിറ്റ് ജനറൽ സെക്രട്ടറി എം. എ. അഗസ്റ്റിൻ , ധ്രുവപുരം മേൽശാന്തി സിബിൻ, നക്കംതുരുത്ത് ജുമാമസ്ജിദ് ചീഫ് ഇമാം

ജെസീർ ഫൈസാനി കൊല്ലം തുടങ്ങിയവർ പ്രസംഗിച്ചു. ഡോ വിജിത്ത് ശശിധർ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നടത്തി.  രോഗിപരിശോധനയ്ക്ക് ഡോ വിജിത്ത് ശശിധർ, ഡോ ആരോമൽ , ഡോ സംയുക്ത എന്നിവർ നേതൃത്വം നല്കി. ദശപുഷ്പങ്ങൾ, നക്ഷത്രവൃക്ഷങ്ങൾ തുടങ്ങി നിരവധി ഔഷധസസ്യങ്ങളുടെ പ്രദർശനവും നടത്തി.

Follow us on :

More in Related News