Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയ്ക്കടിയേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

27 Jan 2025 19:36 IST

ജേർണലിസ്റ്റ്

Share News :



രാജകുമാരി: പൂപ്പാറയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തിയ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശി ഈശ്വര്‍ (23) ആണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശുകാരനായ പ്രേം സിംഗാണ് പിടിയിലായത്. പൂപ്പാറയ്ക്ക് സമീപം തലക്കുളത്തെ ഏലത്തോട്ടത്തിലെ പണിക്കാരായിരുന്നു ഇരുവരും. ശനിയാഴ്ച രാത്രി 12 മണിയോടെ മദ്യ ലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ അടിപിടി ഉണ്ടായി. ഇതിനിടയില്‍ പ്രേം സിംഗ് ഈശ്വറിന്റെ തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഈശ്വറിനെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തില്‍ തുടരന്വഷണം നടത്തുകയാണെന്ന് ശാന്തന്‍പാറ പോലീസ് പറഞ്ഞു.


Follow us on :

More in Related News