Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2025 23:11 IST
Share News :
മലപ്പുറം : ആഗസ്റ്റ് 29 മുതൽ 31 വരെ തമിഴ് നാട്ടിലെ ഡിണ്ടികൽ വച്ചു നടന്ന 9 മത് ദേശീയ സീനിയർ ഫിസ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ ടീം രണ്ടാം സ്ഥാനം നേടി. ഫൈനലിൽ കരുത്തരായ തമിഴ്നാടിനോടാണ് കേരളം ഏറ്റുമുട്ടിയത് സ്കോർ (11/9, 8/11,12/10)
ചാമ്പ്യൻഷിപ്പിൽ തെലുങ്കാന മൂന്നാമതും പോണ്ടിച്ചേരി നാലാമതും ഫിനിഷ് ചെയ്തു.
കേരള വനിതാ ടീം നേരത്തെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
ആദ്യമായാണ് കേരള ടീം ഫൈനലിൽ പ്രവേശിക്കുന്നത്. ഫിസ്റ്റ്ബോൾ ദേശീയ മത്സരങ്ങൾക്ക് 2 തവണ കേരളം വേദിയായിട്ടുള്ളതാണ്.
മലപ്പുറം ജില്ലയിൽ നിന്നും ഫിസ്റ്റ്ബോൾ കേരള ടീമിനു വേണ്ടി കളത്തിലിറങ്ങി ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ കളിച്ച പരപ്പനങ്ങാടി നൗഫൽ ഇല്ലിയൻ്റെ മകൻ മുഹമ്മദ് സിനാൻ ഇല്ലിയനും വേങ്ങര പുത്തൻപീടിക സ്വദേശി തൊമ്മങ്ങാടൻ ഹസ്സൻ എന്നവരുടെ മകൻ മുഹമ്മദ് റബീസും ജില്ലയ്ക്ക് അഭിമാനമായി.
ടീം അംഗങ്ങൾ :
അധുൽ ഗ്രീഗോ പോൾ (വയനാട്), മുഹമ്മദ് സിനാൻ, മുഹമ്മദ് റബീസ് (മലപ്പുറം), അശ്വിൻ ബാബു, വിജയ് കൃഷ്ണൻ, അക്ഷയ് കൃഷ്ണ, (ആലപ്പുഴ), ബെൻസൺ ബെന്നി (കോട്ടയം), ആദിത്യൻ സനൽ, രാജ് കുമാർ, (ഇടുക്കി), വി.എസ്. ആനന്ദ് കൃഷ്ണ (എറണാകുളം), എഡിസൺ വർഗീസ് (കണ്ണൂർ )
അധുൽ ഗ്രീഗോ പോൾ ആണ് ടീമിന്റെ ക്യാപ്റ്റൻ,
ടീം മാനേജർ: ഷൈജു കെ സെബാസ്റ്റ്യൻ,
ടീം കോച്ച്: സുജിത്ത് കുമാർ, ജിഷ്ണു കെ.പി
Follow us on :
Tags:
More in Related News
Please select your location.