Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എല്ലാ കെഎസ്ആര്‍ടിസി ബസും എസിയാക്കും, മുഴുവൻ ബസിലും കാമറ; വരാൻ പോകുന്നത് വമ്പൻ പരിഷ്കാരങ്ങളെന്ന് കെ ബി ഗണേഷ്‌കുമാർ

15 Dec 2024 09:58 IST

Shafeek cn

Share News :

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ വരാന്‍ പോകുന്നത് വമ്പന്‍ മാറ്റങ്ങളെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. എല്ലാ കെഎസ്ആര്‍ടിസി ബസുകളും എസിയാക്കുമെന്നും, മുഴുവന്‍ ബസിലും കാമറ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം എല്ലാ മാസവും ഒന്നാം തിയതി സ്ശമ്പളം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.


കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി കെഎസ്ആര്‍ടിസിയില്‍ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നല്‍കും. പാലക്കാട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


പുതിയ 35 എസി, സെമി സ്ലീപ്പര്‍ ബസുകള്‍ പുറത്തിറക്കുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്. അതില്‍ നിന്ന് ഒരു വണ്ടി മൈസൂരിലേക്കും ഒരു വണ്ടി മദ്രാസിലേക്കും സര്‍വീസ് നടത്തും. പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സര്‍വീസ് നിര്‍ത്തില്ല പകരം ലാഭകരമാകുന്ന പുതിയ സമയം ക്രമീകരിച്ച് സര്‍വീസ് പുനരാരംഭിക്കും. സ്ത്രീകളും കുട്ടികളും കെഎസ്ആര്‍ടിസിയില്‍ കയറാതെ കെഎസ്ആര്‍ടിസി രക്ഷപ്പെടില്ല. അതിന് മികച്ച സൗകര്യങ്ങള്‍ ശുചിത്വം, ഭക്ഷണം എന്നിവ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.


ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്; ബാധിക്കുക 18,000 ഇന്ത്യക്കാരെഅതേസമയം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എല്ലാ വാഹനങ്ങളിലും ക്യാമറകള്‍ ഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ക്യാമറ കണ്‍ട്രോളുകള്‍ നേരിട്ട് കെഎസ്ആര്‍ടിസി ഹെഡ് കോര്‍ട്ടേഴ്‌സുകളില്‍ ആയിരിക്കും. ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകള്‍ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലുണ്ട്. അതേസമയം കെഎസ്ആര്‍ടിസിയിലെ സിവില്‍ വര്‍ക്കുകള്‍ ജീവനക്കാര്‍ തന്നെ ചെയ്യുന്ന രീതിയിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഇത് ടെന്‍ഡര്‍ നടപടികളേക്കാള്‍ കെഎസ്ആര്‍ടിസിക്ക് ലാഭകരമാണെന്നും മന്ത്രി പറഞ്ഞു.


Follow us on :

More in Related News