Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയർമെൻ അസോസിയേഷൻ ജില്ല സമ്മേളനം

06 Nov 2024 13:01 IST

Anvar Kaitharam

Share News :

വയർമെൻ അസോസിയേഷൻ ജില്ല സമ്മേളനം


പറവൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം പറവൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പറവൂർ സെൻട്രൽ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ നടക്കുന്ന പൊതുസമ്മേളനം സ്ഥാപക ജനറൽ സെക്രട്ടറി കെ പി ബാബുവും ഇലക്ട്രിക്കൽ പ്ലംബിംങ് ഉത്പന്നങ്ങളുടെ പ്രദർശന സ്റ്റാൾ നഗരസഭാധ്യക്ഷ ബീന ശശിധരനും ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ കെ പി രമേശൻ മുഖ്യപ്രഭാഷണം നടത്തും. ഷിനി കെ എബ്രഹാം വൈദ്യുതി സുരക്ഷ ക്ലാസെടുക്കും. വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരിക്കൽ ചടങ്ങുകളും നടക്കും. 2.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി തോമസ് കെ കുറിയാക്കോസ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻ്റ് കെ എ ബാബു, സെക്രട്ടറി സൈഫുദ്ദീൻ മുതിരക്കാല, പി ജി ഉണ്ണിക്കൃഷ്ണൻ, എ ജെ നിക്സൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Follow us on :

More in Related News