Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാട്ടകം കുടിവെള്ള പദ്ധതി: കേന്ദ്രമന്ത്രിയുടെ പ്രതിനിധി എസ്. കെ. പാണ്ടെ നാളെ സ്ഥലം സന്ദർശിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം പി.

02 Oct 2024 20:00 IST

CN Remya

Share News :

കോട്ടയം: നാട്ടകം കുടിവെള്ള പദ്ധതി കേന്ദ്രമന്ത്രിയുടെ പ്രതിനിധി നാളെ സ്ഥലം സന്ദർശിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം പി.. റോഡ് മുറിച്ച് പൈപ്പ് ഇടുന്നതിന് നാഷണൽ ഹൈവേ അനുമതി നൽകാത്തതിനെ തുടർന്ന് നിർമ്മാണം തടസ്സപ്പെട്ട നാട്ടകം കുടിവെള്ള പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്ത്രിയുടെ പ്രതിനിധി എസ്. കെ. പാണ്ടെ നാളെ രാവിലെ ഒമ്പതിന് സ്ഥലം സന്ദർശിക്കും. നാട്ടകം, കോട്ടയം കളക്ട്രേറ്റ് ജംഗഷൻ എന്നിവിടങ്ങളിലാണ് റോഡ് മുറിച്ച് പൈപ്പ് ഇടേണ്ടത്. ഈ സ്ഥലങ്ങളാണ് സന്ദർശിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.

Follow us on :

More in Related News