Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 20:52 IST
Share News :
തൊടുപുഴ: സ്വകാര്യ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര ഒറ്റക്കണ്ടത്തിന്‍മേല്‍ സുരേഷ്ബാബുവിന്റെ മകന്‍ വിശാഖ് കൃഷ്ണയെ (23) ആണ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. മാതാവ് വിജിയോടൊപ്പം പെരുമ്പിള്ളിച്ചിറ കറുകയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. പിതാവ് സുരേഷ് ബാബു ദുബായില്‍ ജോലി ചെയ്യുകയാണ്. ഏതാനും ദിവസം മുമ്പ് മാതാവ് ദുബായില്‍ ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോയതിനാല്‍ വിശാഖ് തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച മുതല്‍ വിശാഖ് ഫോണില്‍ ബന്ധപ്പെടാതിരുന്നതിനാല്‍ ഇവര്‍ വാടക വീടിന്റെ ഉടമയെ വിവരമറിയിച്ചു. വിദേശത്തുള്ള ഉടമ ബന്ധുവിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ എത്തിയപ്പോഴാണ് വീടിന്റെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴ പോലീസിനെ വിരമറിയിച്ചതിനെ തുടര്‍ന്ന് ഇവരെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. പിന്നീട് കോളജില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോയി. സംസ്‌കാരം പിന്നീട്.
Follow us on :
More in Related News
Please select your location.