Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടതിവിധിയേ മാനിക്കാത്ത അഡ്മിനിസ്ട്രേറ്റർക്കെതിരെ മാർതോമ്മ നസ്രാണി സംഘം(MTNS).

12 Jun 2024 17:39 IST

santhosh sharma.v

Share News :

വൈക്കം : ഏകീകൃത വിശുദ്ധ കുർബാനയർപ്പിക്കാൻ തയ്യാറുള്ള വൈദികനെ ഉടൻ നിയമിക്കണമെന്ന കോടതി വിധി നടപ്പാക്കാതെ കോടതിയെ വെല്ലുവിളിക്കുന്ന സീറോ മലബാർ എറണാകുളം അങ്കമാലി അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് മാർതോമാ നസ്രാണി സംഘത്തിൻ്റെ നേതൃത്വത്തിൽ പാലാരിവട്ടം സെൻറ് മാർട്ടിൻ ഇടവക വിശ്വാസികൾ കോടതിയിൽ ഹർജ്ജി സമർപ്പിച്ചിരിക്കുന്നു. കോടതി വിധി വന്ന പള്ളികളിൽ ഉടൻ ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദീകരേ നിയമിക്കണമെന്ന് MTNS ആവശ്യപ്പെട്ടു. യോഗത്തിൽ റെജി ഇളമത , സേവ്യർ മാടവന , ചെറിയാൻ കവലയ്ക്കൽ , ജോമോൻ ആരക്കുഴ , ആന്റണി പുതുശ്ശേരി , റോബിൾ മാത്യു , ടെൻസൻ പുളിക്കൽ , ജോർളി , ആനന്ദ് പീറ്റർ , ബ്രിജിത് ജോ , ജോയ്‌സി സെബാസ്റ്റ്യൻ , ജോർജ് കോയിക്കര , ടോണി ജോസഫ് ,

MTNS റീജിനൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ 

ടെൻസൻ പുളിക്കൽ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News