Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് വാര്‍ഷിക സമ്മേളനം

23 Feb 2026 19:29 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് വാര്‍ഷിക സമ്മേളനം

കൊടകര: മെഡിസെപ്പ് ചികിത്സയില്‍ ആശുപത്രികള്‍ മുന്‍കൂറായി പണം ആവശ്യപ്പെടുന്ന നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്നും മെഡിസെപ്പ് രണ്ടാംഘട്ടത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും  കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ. എം. ശിവരാമന്‍ ,ബ്ലോക്ക് സെക്രട്ടറി കെ.വി.രാമകൃഷ്ണന്‍,ജോസ് കോട്ടപ്പറമ്പില്‍, അജിത ജയരാജന്‍, കെ.ഒ.പൊറിഞ്ചു, കെ.വി.രാമകൃഷ്ണന്‍,ടി.എ.വേലായുധന്‍, കെ സുകുമാരന്‍,കെ.സദാനന്ദന്‍, പി.വിശാര്‍ങ്ഗന്‍,സി പി ത്രേസ്യ ,സി.യു. രമണി, ഫ്രാങ്കോ ജി. മഞ്ഞളി, കെ. നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ. എ. എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സി .എസ്. സവിത,ഡോക്ടറേറ്റ് നേടിയ ഫിയോണ്‍ ജെയ്‌സന്‍, ,തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോസ് ടി. ലൂവിസ്, കെ. ആര്‍. ശശികുമാര്‍, ,ജില്ലാതല വായനാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കെ. കെ. ജയ,ഗൗരിനന്ദ, സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയില്‍ എ ഗ്രേഡ് നേടിയ നിമിഷ സുജേഷ്, എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഭാരവാഹികളായി ടി ബാലകൃഷ്ണമേനോന്‍ (പ്രസിഡന്റ് )കെ. വി. രാമകൃഷ്ണന്‍(സെക്രട്ടറി )ടി. എ വേലായുധന്‍(ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News