Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'പ്രതികാര നടപടി ഭയക്കുന്നു, ഇത്രനാൾ പൊരുതി വിജയിച്ചില്ലേ!, ഇനി ആറുവർഷം കൂടി സർവീസ് ഉണ്ട്': അനിത

07 Apr 2024 14:34 IST

sajilraj

Share News :

കോഴിക്കോട് : ഐസിയു പീഡന കേസിൽ അതിജീവിതയ്‌ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിത ജോലിയിൽ തിരികെ പ്രവേശിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി. ഇത്രനാൾ നീണ്ട പോരാട്ടത്തിൽ വിജയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അനിത മാധ്യമങ്ങളോട് പറഞ്ഞു.'സർക്കാരിൽ നിന്ന് നീതി ലഭിച്ചു എന്നതാണ് നിയമന ഉത്തരവിൽ നിന്ന് മനസിലാകുന്നത്.സർക്കാർ റിവ്യൂവിന് പോയാലും കോടതിയിൽ നിന്ന് നീതി കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കർത്തവ്യം മാത്രമാണ് ചെയ്തത്. കോടതിയിൽ നിന്ന് നീതിപൂർവ്വമായ നടപടി ഉണ്ടായി. സർക്കാരിൽ നിന്നും നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി പിൻവലിക്കാൻ സാധിക്കില്ല. അതുമായി മുന്നോട്ടുപോകും. ആറുദിവസം വെയിലത്ത് നിന്നത് നിങ്ങൾ കണ്ടതല്ലേ. ഭരണാനുകൂല സംഘടനകളിൽ നിന്ന് പ്രതികാര നടപടി ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇത്രയും കാലം പൊരുതി വിജയിച്ചില്ലേ!. ഇനി ഒരു ആറുവർഷം സർവീസ് ഉണ്ട്.അതും പൊരുതി തന്നെ നിൽക്കാമെന്ന് വിചാരിക്കുന്നു'- അനിത പറഞ്ഞു.'സർക്കാർ നീതിയൂടെ കൂടെ നിൽക്കണം. ഓരോ മെഡിക്കൽ കോളജിലും നമ്മളെ വിശ്വസിച്ച് വരുന്ന രോഗികൾക്ക് അവിടത്തെ ജീവനക്കാർ വേണ്ട സുരക്ഷ നൽകുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് സർക്കാരാണ്. ഇതിൽ സർക്കാരിനും ജീവനക്കാർക്കും ഉത്തരവാദിത്തമുണ്ട്.സർക്കാർ എല്ലാ ജീവനക്കാർക്കുമൊപ്പം നിൽക്കണം.എന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കോടതിയിൽ സർക്കാർ തെളിയിക്കട്ടെ. കോടതി തീരുമാനിക്കട്ടെ. രണ്ടരമാസത്തോളം മെഡിക്കൽ ഗ്രൗണ്ടിൽ ലീവിൽ ആയിരുന്നു. ഒരു വർഷമായി പോരാട്ടത്തിൽ തന്നെയാണ്. പോരാട്ടത്തിൽ വിജയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. യൂണിഫോമിൽ നിന്ന എന്നെ ഒരു എൻജിഒ യൂണിയൻ നേതാവ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടുപോകും. എനിക്ക് സർക്കാരിൽ നിന്ന് നീതി ലഭിക്കണം'-അനിത കൂട്ടിച്ചേർത്തു.

Follow us on :

More in Related News