Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ കലാജാഥക്ക് കോടാലി ആല്‍ത്തറക്കല്‍ സ്വീകരണം നല്‍കി

25 Mar 2025 09:37 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



കോടാലി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ സംഘടിപ്പിച്ച കലാജാഥക്ക് മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി ആല്‍ത്തറക്കല്‍ സ്വീകരണം നല്‍കി. പെന്‍ഷനേഴ്‌സ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.ബാലകൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു. പി.വി.പത്മനാഭന്‍ , പി.എസ്.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്ന ലഘുനാടകം, ഫ്‌ലാഷ്‌മോബ് എന്നിവ ജാഥാംഗങ്ങള്‍ അവതരിപ്പിച്ചു


Follow us on :

More in Related News