Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 19:11 IST
Share News :
കുന്നമംഗലം: 13 വർഷകാലമായി കുന്നമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ടി എ റഹീം എംഎൽഎ 2016 ലെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ എല്ലാ വിതരണം ചെയ്ത പ്രകടന പത്രികയിലെ പ്രധാനപ്പെട്ട ഒരു വാക്താനവും നടപ്പിലാക്കിയില്ലെന്നാരോപിച്ച് കുന്നമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പ്രതിഷേധ ജ്വാല ഒക്ടോബർ 26 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 3.30 ന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജിൽ വെച്ച് നടക്കുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്യും. 7 വർഷം മുമ്പ് തുടങ്ങിയ കളൻതോട് കൂളിമാട് റോഡ് നവീകരണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നത് എം.എൽഎയുടെ അനാസ്ഥയാണെന്ന് ഭാരാവാഹികൾ ആരോപിച്ചു. നവംബർ ഒന്ന് മൂന്ന് മുതൽ പഞ്ചായത്ത്, വാർഡ് തലങ്ങളിൽ പ്രതിഷേധ ജ്വാല നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് മൂസ മൗലവി, ജനറൽ സെക്രട്ടറി ഹംസ മാസ്റ്റർ, സെക്രട്ടറി എ.കെ ഷൗക്കത്തലി. ട്രഷറർ ഒ. ഉസൈൻ , പഞ്ചയത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം. ബാബു മോൻ എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.