Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 08:22 IST
Share News :
സ്‌നേഹമ്യൂസിയത്തില്‍ കത്തുകളുടെ പ്രദര്‍ശനം തുടങ്ങി
കൊടകര സ്‌നേഹമ്യൂസിയം സംഘടിപ്പിച്ച സ്‌നേഹലേഖന മത്സരത്തില്‍ സമ്മാനാര്‍ഹമായ കത്തുകളുടെ പ്രദര്‍ശനം മ്യൂസിയത്തില്‍ തുടങ്ങി. എഴുത്തുകാരനും നടനുമായ വി.കെ.ശ്രീരാമന്‍ താന്‍ എഴുതിയ സ്‌നേഹലേഖനം വായിച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മല്‍സരവിജയികള്‍ക്കുള്ള
സമ്മാനങ്ങളും വി. കെ. ശ്രീരാമന്‍ നല്‍കി. മ്യൂസിയം ക്യൂറേറ്റര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ , അഡൈ്വസര്‍ അഡ്വ.വി.പി.ലിസന്‍ എന്നിവര്‍ സംസാരിച്ചു. ശശിമേനോന്‍, ശ്രീനി പാലക്കല്‍ എന്നിവര്‍ സ്‌നേഹഗാനങ്ങള്‍ ആലപിച്ചു. കത്തെഴുത്ത് കലയെക്കുറിച്ചും കത്തുകളിലൂടെയുള്ള സ്‌നേഹപ്രകടനത്തെക്കുറിച്ചും ചര്‍ച്ചയും നടന്നു. സ്‌നേഹലേഖനമല്‍സരത്തിലെ തെരഞ്ഞെടുത്ത മുപ്പത്തഞ്ചോളം കത്തുകളാണ് പ്രദര്‍ശനത്തിലുള്ളത്. ഫെബ്രുവരി 14 വരെ കത്തുകളുടെ പ്രദര്‍ശനം ഉണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.