Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമിക്ക് മുന്നോടിയായി നടത്തുന്ന കുലവാഴ പുറപ്പാട് നാളെ (നവംബർ 11 ) നടക്കും.

10 Nov 2024 21:19 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുടെ മുന്നോടിയായി നടത്തുന്ന കുലവാഴ പുറപ്പാട് നാളെ (നവംബർ 11 ) നടക്കും. വൈക്കം ടൗൺ മേഖലാ എൻ എസ് എസ് സംയുക്ത കരയോഗത്തിൻ്റെ നേതൃത്വത്തിലാണ് കുലവാഴ പുറപ്പാട് നടത്തുന്നത്.തിങ്കളാഴ്ച വൈകിട്ട് 4.30 ന് ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് പുളിഞ്ചുവട്, മുരിയൻ കുളങ്ങര, കിഴക്കേ നട, തെക്കേ നട, പടിഞ്ഞാറെ നടവഴി വടക്കേ ഗോപുരനടയിൽ എത്തി കുലവാഴ പുറപ്പാട് ദീപാരാധനക്ക് ശേഷം വടക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിക്കും. 1880 നമ്പർ പടിഞ്ഞാറ്റു ചേരി വടക്കേമുറി, 1878 നമ്പർ കിഴക്കും ചേരി വടക്കേ മുറി, 1573 നമ്പർ കിഴക്കും ചേരി നടുവിലെമുറി, 1603 നമ്പർ കിഴക്കും ചേരി തെക്കേമുറി, 1820 പടിഞ്ഞാറ്റും ചേരി തെക്കേ മുറി 1634 പടിഞ്ഞാറ്റും ചേരി പടിഞ്ഞാറെ മുറി എന്നി കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കുലവാഴ പുറപ്പാടിന്  പൂത്താലമേന്തിയ വനിതകളും ചമയങ്ങളണിഞ്ഞ ഗജവീരൻമാരും നിശ്ചല ദൃശ്യങ്ങളും കാവടിയും  മുത്തുക്കുടകളും  പഞ്ചവാദ്യവും ചെണ്ടമേളവും മയിലാട്ടവും അകമ്പടിയാകും. അലംങ്കരിച്ച വാഹനത്തിലാണ് കുലവാഴകളും കരിക്കിൻ കുലകളും ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ദേവസ്വം ഭാരാവാഹികൾ ഏറ്റുവാങ്ങും. കൊടിമര ചുവട്ടിൽ കുലവാഴകളും കരക്കിൻ കുലകുളം സമർപ്പിച്ച ശേഷം ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ കുലവാഴകളും കരിക്കിൻ കുലകളും കെട്ടി അലങ്കരിക്കും.കൊടിയേറ്റ് ദിവസവും രണ്ടാം ഉൽസവ ദിവസവും കരയോഗ ങ്ങളുടെ വക പുഷ്പാലങ്കാരവും ലക്ഷദീപവും അഹസും പ്രാതലും വിവിധകലാപരിപാടികളും കൊടിയേറ്റ് നാളിൽ കൊടി പുറത്തു വിളക്കും നടത്തും. 1878-ാം നമ്പർ കഴക്കും ചേരി വടക്കേ മുറി എൻ എസ് എസ് കരയോഗമാണ് കുലവാഴ പുറപ്പാടിന് ഇക്കുറി ആഥിതേയത്വം വഹിക്കുന്നത്. കുലവാഴ പുറപ്പടിന്  യൂണിയൻ പ്രസിഡൻ്റ് പി. ജി . എം നായർ കാരിക്കോട്, സെക്രട്ടറി അഖിൽ ആർ നായർ കരയോഗം പ്രസിഡൻ്റ് എസ്.ഹരിദാസൻ നായർ, വൈസ് പ്രസിഡൻ്റ് രാജീവ് സി.നായർ, സെക്രട്ടറി എം.വിജയകുമാർ, ട്രഷറർ കെ.ടി രാംകുമാർ, വിവിധ കരയോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.

Follow us on :

More in Related News