Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2024 20:24 IST
Share News :
.
മുക്കം: വിശുദ്ധ ഖുർആൻ ലോകത്തെ മുഴുവൻ മനുഷ്യരേയും നേർവഴിയിലേക്ക് നയിക്കുമെന്ന് ജമാ അത്തെ ഇസ്‌ലാമി കേരള അസിസ്റ്റൻ്റ് അമീർ വിടി അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു.
വേദഗ്രന്ഥത്തിൻ്റെ പഠനം വഴി ലോക ജനത അനുഭവിക്കുന്ന എല്ലാ നീറുന്ന പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിക്കും.
നോർത്ത് കാരശേരി തണൽ സാംസ്കാരിക കേന്ദ്രത്തിൽ രണ്ട് വർഷത്തോളമായി നടന്നു വരുന്ന ഖുർആൻ പഠന വേദിയായ ദി സൈൻ ഖുർആൻ അക്കാദമിയിലെ പഠിതാക്കളുടെ രണ്ടാമത്തെ കുടുംബ സംഗമം നോർത്ത് കാരശേരിഹൈവേറെസിഡൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പ്രമുഖ പ്രഭാഷക പി വി റഹ്മാബി മുഖ്യ പ്രഭാഷണം നടത്തി. അക്കാദമി ഡയരക്ടർ എം സി സുബ്ഹാൻ അധ്യക്ഷത വഹിച്ചു.
ഖുർആൻ സ്റ്റഡി സെന്റർ കേരള ജില്ലാ തല പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ കെ അസയിൻകെസി,ജമീലഅക്കാദമിയുടെ സാങ്കേതിക വിദഗ്ദരായ സൈനുൽ ആബിദ്, ഖമറുസ്സമാൻ, കെ ടി ഹർഷദ് എന്നിവർക്ക് സ്നേഹോപഹാരം കൈമാറി.എം അബ്ദുസലാം, എ പി നസീം സംസാരിച്ചു. എസ് കമറുദ്ദീൻ സ്വാഗതവും ഉമർ തോട്ടത്തിൽ നന്ദിയും പറഞ്ഞു.പി കെ ശംസുദ്ദീൻ,മുസ്തഫ കെ.വി, അൻവർ സാദത്ത്, മുസ്തഫ താവളം, എം നൗഫൽ ,മുജീബ് കീലത്ത് തുടങ്ങിയവർ നേതൃത്വം നൽകി
ചിത്രം: നോർത്ത് കാരശേരി 'ദി സൈൻ ഖുർആൻ അക്കാദമി ' കുടുംബ സംഗമം ജമാ അത്തെ ഇസ്‌ലാമി കേരള അസിസ്റ്റൻ്റ് അമീർ വി ടി അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.