Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 20:02 IST
Share News :
കോട്ടക്കൽ : ഒരു വർഷം നീണ്ടു നിന്ന ചെട്ടിയാം കിണർ ഗവ. ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം മെഗാ അലുംനി മീറ്റോടുകൂടി സമാപിച്ചു. പ്രവാസ ലോകത്ത് നിന്നും പൂർവ്വ വിദ്യാർത്ഥികൾ ഒഴുകിയെത്തി പൂർവ്വാധ്യാപകരെ ആദരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
സുവർണ്ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മാതൃസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം
നിർവഹിച്ചു.
ഫിലപ്പ് മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.
സ്കൂളിന് ഭൂമി വിട്ടു നൽകിയവരുടെ പേരുകൾ ആലേഖനം ചെയ്ത ശിലാഫലകം പി.ടി എ പ്രസിഡൻ്റ് എം.സി മാലിക് അനാഛാദനം നിർവ്വഹിച്ചു. വൈകിട്ട് കൊല്ലം ഷാഫിയും മഹേഷ് കുഞ്ഞിമോനും ചേർന്ന് ഒരുക്കിയ സംഗീത നിശ സുവർണ്ണ ജൂബിലി ആഘോഷത്തെ പ്രൗഡോജ്ജ്വലമാക്കി.
പരിപാടികൾക്ക് എത്തിയ മുഴുവൻ പേർക്കും 95 ബാച്ചിന്റെ വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും മൈ ടെൻ 91 ബാച്ചിന്റെ കുടിവെളള വിതരണവും നടത്തി. 96 ബാച്ചിന്റെ സഹകരണത്തോടെ ആടാം പാടം വീടൊരുക്കം എന്ന പേരിൽ സഹപാഠിക്കൊരു വീടൊരുക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് സന്ദർശകരെ കൊണ്ട് വൻ വിജയമായി.
സമാപന സമ്മേളനം കെ.പി.എ മജീദ് എം എ .ൽ എ ഉദ്ഘാനം ചെയ്തു. സാംസ്കാരിക സമ്മേളനത്തിൻ്റെ ഉദ്ഘാടനം മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ :എൽ . സുഷമ നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ
യാസ്മിൻ അരിമ്പ്ര, ടി. പി എം ബഷീർ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ
പൊതുവത്ത് ഫാത്തിമ, കുഞ്ഞയിഷ കുട്ടി, പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസു പുതുമ, ആർ ഡി .ഡി . അനിൽ, ഡി.ഡി.ഇ. രമേഷ് കുമാർ, സിൻഡിക്കേറ്റ് മെമ്പർ ഡോ. ടി മുഹമ്മദ് സലീം, അഡ്വ പി.പി മുഹമ്മദ്, പ്രൻസിപ്പാൾ ഇൻ ചാർജ് അനു രാജൻ, വി എച്ച് എസ്. ഇ പ്രിൻസിപ്പാൾ ഇൻചാർജ് നിബി ആൻ്റണി, ഹെഡ് മാസ്റ്റർ പി. പ്രസാദ് എന്നിവർ സംബന്ധിച്ചു.
ഷംസു പുതുമ, മുസ്ഥഫ കളത്തിങ്ങൽ,
സക്കരിയ്യ പൂഴിക്കൽ, കെ.പി ജമീല ടീച്ചർ,
ഷാജു കാട്ടകത്ത്, പൊതുവത്ത് മുസ്ഥഫ, മുസ്തഫ ചെമ്മീളി, ലിബാസ് മൊയ്തീൻ, ഫൈസൽ പെരുമണ്ണ, സി.കെ റസാഖ്, കെ.പി പത്മനാഭൻ, ഹംസ ക്‌ളാരി, ഹസ്സൈനാർ മാസ്റ്റർ, കെ .ഇബ്രാഹിം കുട്ടി, ഇഖ്ബാൽ ചെമ്മിളി, റസീൽ അഹമമ്മദ്, കേളി അബ്ബാസ്, പി.പി ബാബു,
സഫ് വാൻ പാപ്പാലി, രവീന്ദ്രൻ , പത്മനാഭൻ, ശിഹാബ് എലായി, അനിൽ കുമാർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.