Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആചാര പെരുമയോടെ ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിന് കൊടികയറി;തന്ത്രി മുഖ്യൻ കിഴക്കിനേടത്ത് മേക്കാട് ശങ്കരൻ നമ്പൂതിരി കൊടിയേറ്റിന് കാർമ്മിത്വം വഹിച്ചു.

08 Nov 2024 19:12 IST

santhosh sharma.v

Share News :

വൈക്കം: ആചാര പെരുമയോടെ ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോൽസവത്തിന് കൊടികയറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, ചെറിയ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തന്ത്രി മുഖ്യൻ കിഴക്കിനേടത്ത് മേക്കാട് ശങ്കരൻ നമ്പൂതിരി കൊടിയേറ്റിന് കാർമ്മിത്വം വഹിച്ചു. ഉദയനാപുരം മേൽശാന്തി ഏറാഞ്ചേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി , ആഴാട് ഉമേഷ് നമ്പൂതിരി ആഴാട് നാരായണൻ നമ്പൂതിരി, പാറോളി പുരുഷോത്തമൻ നമ്പൂതിരി എന്നിവരും കാർമ്മികരായി. കുമാരനെല്ലൂർ ക്ഷേത്രം തന്ത്രി കടിയക്കോൽ കെ.എൻ. കൃഷ്ണൻ നമ്പൂതിരിയും ചടങ്ങിൽ പങ്കെടുത്തു. നിറദീപവും നിറപറയും വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരൻ കണ്ടിയൂർ പ്രേംശങ്കറും അകമ്പടിയായി. കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ അസിസ്റ്റൻഡ് കമ്മിഷണർ എം ജി.മധുവും കലാമണ്ഡപത്തിൽ കുമാരനെല്ലൂർ ക്ഷേത്രം തന്ത്രി കടിയക്കോൽ കെ.എൻ.കൃഷ്ണൻ നമ്പൂതിരിയും അന്നദാന മണ്ഡപത്തിൽ മുൻ ദേവസ്വം ബോർഡംഗം പി.എം. തങ്കപ്പനും ദീപ പ്രകാശനം നടത്തി . ഉദയനാപുരത്തപ്പൻ പുരസ്കാരം നാദസ്വര വിദ്വാൻ വൈക്കം ഷാജിക്ക് നൽകി ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം മനോജ്. ബി. നായർ നൽകി. ഉദയനാപുരം ക്ഷേത്രത്തിലെ കൊടിയേറ്റ് ദർശനത്തിനെത്തിയ തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി, മാനേജർ കാഞ്ഞിരക്കാട്ട് ഇല്ലം കെ.എ മുരളിയേയും ഉദയനാപുരം ക്ഷേത്ര തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് ശങ്കരൻനമ്പൂതിരി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വി.ആർ.സി. നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അമനകര വ്യാസൻ , കുമാര നെല്ലൂർ ഉപദേശക സമിതി പ്രസിഡൻ്റ് ശശിധരൻ നായർ , അരുൺ വാസുദേവ്, ഉദയനാപുരം ഉപദേശക സമിതി സെക്രട്ടറി കെ.എൻ.ഗിരിഷ് , വൈസ് പ്രസിഡൻ്റ് കെ.ഡി. ശിവൻ കുട്ടി നായർ, സബ് ഗ്രൂപ്പ് ഓഫീസർ എം.എസ്. വിനിത് എന്നിവർ പ്രസംഗിച്ചു. കൊടിയേറ്റിനു ശേഷം ആദ്യ ശ്രീബലിക്ക് ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേറ്റി. സംയുക്ത എൻ എസ്. എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ അഹസ്സിനുള്ള അരിയളക്കലും നടന്നു.  പ്രസിദ്ധമായ തൃക്കാർത്തിക നവംബർ 16 നാണ്. 17 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.

Follow us on :

More in Related News