Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡിന്റെ സംരക്ഷണഭിത്തി തോട്ടിലേക്കിടിഞ്ഞത് അപകട ഭീഷണിയായി

20 Mar 2025 21:01 IST

ENLIGHT KODAKARA

Share News :



കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് -പുളിന്തറ ബണ്ട് റോഡിന്റെ കിങ്കല്‍ സംരക്ഷണഭിത്തി ഇടിഞ്ഞത് അപകട ഭീഷണിയായി. കിഴക്കേകോടാലി -കടമ്പോട് സ്‌കൂള്‍ റോഡിനേയും കോടാലി-മോനൊടി റോഡിനേയും ബന്ധിപ്പിക്കുന്നതാണ് കോണ്‍ക്രീറ്റ് ചെയ്ത പുളിന്തറ ബണ്ട് റോഡ്. മോനൊടി, കടമ്പോട് , മുട്ടത്തുകുളങ്ങര പ്രദേശങ്ങളിലെ ജനങ്ങള്‍ കിഴക്കേ കോടാലിയിലേക്കെത്താന്‍ ആശ്രയിക്കുന്ന ഈ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനാല്‍ ഭീതിയോടെയാണ് ഇതുവഴി വാഹനയാത്രക്കാര്‍ കടന്നുപോകുന്നത്. സമീപത്തെ തോട്ടിലക്കാണ് കരിങ്കല്‍ കെട്ട് ് ഇടിഞ്ഞിട്ടുള്ളത്. മറ്റു ചില ഭാഗങ്ങളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതിനാല്‍ ഇനിയും സംരക്ഷണഭിത്തിയുടെ ഭാഗം തോട്ടിലേക്കിടിയാവുന്ന അവസ്ഥയിലാണ്. മഴക്കാലത്ത് തോട്ടില്‍ ശക്തമായ ഒഴുക്കുണ്ടാവുമ്പോള്‍ റോഡ് ഇനിയും ഇടിയുമെന്നാണ് നാട്ടുകാരുടെ ആശങ്ക. എത്രയും വേഗം സംരക്ഷണഭിത്തി പുനര്‍നിര്‍മിച്ച് റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Follow us on :

More in Related News