Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ് പുരസ്കാര ജേതാക്കളെ ആദരിച്ചു.

10 Jul 2024 18:45 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : സംഘാടക മികവിന് കാൻഫെഡ് പുരസ് കാരം ലഭിച്ച വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോനേയും സംസ്ഥാന മത്സ്യകൃഷി പുരസ്കാരത്തിന് ശുദ്ധജല മത്സ്യക്കൃഷി വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ച വടയാർ വല്യാറയിൽ മാർട്ടിൻ ജോർജിനെയും തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ് ആദരിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് എസ്. ദിനരാജ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസി.ഗവർണ്ണർ എസ്.ഡി. സുരേഷ് ബാബു ആദരവ് സമ്മേളനം ഉൽഘാടനം ചെയ്തു. സെക്രട്ടറി ഗിരിഷ് കുമാർ, ട്രഷറർ രാജിവ് , മുൻ പ്രസിഡൻ്റ് ഡോ. എൻ. ശശി , സിബി തോട്ടുപുറം, പി.എസ്.ഷിജോ , അഡ്വ. എസ്. ശ്രീകാന്ത് സോമൻ തുടങ്ങിയവർ പ്രസംഗിച്ചു. പുരസ്കാര ജേതാക്കളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

Follow us on :

More in Related News