Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ടിന് വെടിയുണ്ടയേക്കാൾ ശക്തിയുണ്ട്: ആമ്പുലൻസിലെത്തി വോട്ടു ചെയ്ത് ഗോവിന്ദൻ നമ്പ്യാർ

26 Apr 2024 17:43 IST

Preyesh kumar

Share News :

മേപ്പയ്യൂർ: ജനാധിപത്യത്തിന് കാവലാളാകാൻ വയ്യായ്കളെ മാറ്റി വെച്ച് ആമ്പുലൻസിലെത്തി പൗരൻ്റെ കടമ നിർവഹിച്ച് ഐ.പി.ഗോവിന്ദൻ നമ്പ്യാർ. വടകര മണ്ഡലത്തിൽ മേപ്പയ്യൂർ പഞ്ചായത്തിലെ 120-ാം നമ്പർ ബൂത്തിലാണ് ഭാര്യ തങ്കത്തിനും മകൾ സരിതാ വിജയനുമൊപ്പം അമ്മാറത്ത് ഗോവിന്ദൻ നമ്പ്യാർ വോട്ടു രേഖപ്പെടുത്താനെത്തിയത്. ഒരാഴ്ച മുമ്പാണ് വീഴ്ചയിൽ പരിക്ക് പറ്റി ഇദ്ദേഹം വീട്ടിൽ കിടപ്പിലായത്. ഇരിക്കാനോ നടക്കാനോ പറ്റാതെ അവശനിലയിലാണെങ്കിലും ഇന്ത്യൻ ജനാധിപത്യം ചരിത്രത്തിലെ വെല്ലുവിളി നേരിടുന്ന കാലത്തെ തെരഞ്ഞെടുപ്പ് എന്ന പ്രാധാന്യം തിരിച്ചറിഞ്ഞാണ് പഴയ കാല കമ്യൂണിസ്റ്റുകാരനായ ഐ.പി.ഗോവിന്ദൻ നമ്പ്യാർ രോഗപീഡകളെ

മറന്ന് ബൂത്തിലെത്തിയത്. ബാലറ്റിന്

ബുള്ളറ്റിനേക്കാൾ ശക്തിയുണ്ടെന്ന രാഷ്ട്രീയ ബോധ്യം തന്നെയാണ് വേദനകൾ സഹിച്ചും വോട്ടു രേഖപ്പെടുത്താൻ ഇദ്ദേഹത്തിന് പ്രേരണയായത്.


1971ലെ തെരഞ്ഞെടുപ്പിൽ കന്നി വോട്ടു ചെയ്ത ഇദ്ദേഹം പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ ബൂത്ത് ഏജൻ്റായും പ്രവർത്തിച്ചിരുന്നു. റിട്ട. സ്റ്റാറ്റിറ്റിക്സ് ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരനായ ഇദ്ദേഹം നിലവിൽ സജീവ രാഷട്രീയത്തിലില്ലെങ്കിലും കെ.എസ്.വൈ.എഫ്, ഡി.വൈ.എഫ്.ഐ തുടങ്ങി യുവജന സംഘടനാ രംഗത്ത് ഒരു കാലത്ത് സജീവമായിരുന്നു. കലുഷിതമായ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്ന വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനതയിൽ നിന്നുണ്ടാവുമെന്നാണ് ഇദ്ദേഹത്തിൻ്റെ പ്രതീക്ഷ.

Follow us on :

Tags:

More in Related News