Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 17:20 IST
Share News :
ഇടവെട്ടി: പനയോല കൊണ്ട് പഴയകാല രീതിയില്‍ തീര്‍ത്ത ഓലമേഞ്ഞ കടയില്‍ പെട്രോമാക്‌സ് വെളിച്ചത്തില്‍ റേഡിയോ ഗാനങ്ങളും കേട്ട് കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ചിരിക്കുമ്പോള്‍ പഴയ നാട്ടിന്‍പുറ ചായക്കടയിലെത്തിയ പ്രതീതിയാണ് അവിടെയെത്തുന്നവര്‍ക്ക് സമ്മാനിക്കുന്നത്. സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം തൊടുപുഴ തെക്കുംഭാഗം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാനിക്കല്‍ ജങ്ഷനില്‍ ആരംഭിച്ച സായാഹ്നഹ്‌ന ചായക്കടയിലെ വിശേഷങ്ങളാണ് ഇവ. തികച്ചും സൗജന്യമായാണ് രാഷ്ട്രീയ വ്യത്യാസം മറന്ന് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഇവിടെ എത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പുന്നത്. പി.ജെ.ജോസഫ് എം.എല്‍.എയുടെ മകനും ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാനുമായ അപു ജോണ്‍ ജോസഫ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം എന്നിവര്‍ സായാഹ്‌ന ചായക്കടയിലെത്തി കട്ടന്‍ ചായയും കാച്ചിലു വേവിച്ചതും കഴിച്ച് സൗഹൃദം പങ്കിട്ടാണ് മടങ്ങിയത്.
വൈകിട്ട് 4 ന് ആരംഭിക്കുന്ന ചായക്കട രാത്രി 8 വരെ നീളും. കട്ടനും പരിപ്പുവടയും പിന്നെ അല്‍പം രാഷ്ട്രീയവും എന്നതാണ് കടയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ പാര്‍ട്ടി അംഗവുമാണ് ചായക്കട നടത്തിപ്പിന്റെ ചുമതല ഓരോ ദിവസവും വഹിക്കുന്നത്. നാടന്‍ വിഭവങ്ങളായ കാച്ചില്‍, ചേമ്പ്, ചെറുകിഴങ്ങ്, ചക്കപ്പുഴുക്ക്, പരിപ്പുവട, ബോണ്ട, ഉണ്ണിയപ്പം, പിടി, കോഴിക്കറി, കപ്പപ്പുഴുക്കും മീന്‍ മുളകിട്ടതും എന്നിങ്ങനെ ഒരു ചായക്കടയില്‍ കിട്ടുന്ന വിഭവങ്ങളെല്ലാം സായാഹ്‌നഹ്ന ചായക്കടയിലും ഒരുക്കിയിട്ടുണ്ട്. മുന്‍ എം.എല്‍.എ യും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.കെ ജയചന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് തുടങ്ങിയവരും ചായക്കടയില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി സി.പി.എം തെക്കുംഭാഗം ലോക്കല്‍ സെക്രട്ടറി ടി.എം. മുജീബ് പറഞ്ഞു.
Follow us on :
More in Related News
Please select your location.