Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയസംബന്ധമായ രോഗം മൂലം സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റര്‍ ഐസിയുവില്‍ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു.

03 Aug 2024 16:58 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: ഹൃദയസംബന്ധമായ രോഗം മൂലം സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റര്‍ ഐസിയുവില്‍ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു. എഗ്മോ യന്ത്രത്തിന്റെ സഹായത്തോടെയാണ് യുവാവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. തിരുവമ്പാടി പ്രാക്കുഴിയില്‍ പി.കെ. വിനോദ് (45) ആണ് ചികിത്സയിലുള്ളത്. നിര്‍ദ്ധന കുടുംബാംഗമായ വിനോദിന് ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്. കൂലിപണി ചെയ്താണ് വിനോദ് കുടുംബം പുലര്‍ത്തിയിരുന്നത്. പത്ത് ലക്ഷത്തോളം രൂപ ഇതിനോടകം വിനോദിന്റെ ചികിത്സയ്ക്കായി ചിലവായി കഴിഞ്ഞു. ഇനിയും മരുന്നുകള്‍ വേണ്ടവിധം പ്രതികരിച്ചില്ലെങ്കില്‍ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സുമനസ്സുകളുടെ സഹായത്തോടെയാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇനിയും തുടര്‍ ചികിത്സയ്ക്കു പണം കണ്ടെത്തണമെങ്കില്‍ സുമനസ്സുകളുടെ സഹായംതന്നെ വേണ്ടി വരും. വിനോദിന്റെ ചികിത്സയ്ക്കായി ധനസമാഹരണം നടത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ ജീവന്‍ രക്ഷാസമിതിയുടെ നേതൃത്വത്തില്‍ വീടുകളിലെത്തി സഹായം തേടും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം നളിനി രാധാകൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളായും പഞ്ചായത്തംഗം തോമസ് പനയ്ക്കല്‍ ചെയര്‍മാനായും സാജു മാഞ്ഞാലി കണ്‍വീനറായും നാട്ടുകാര്‍ ജീവന്‍ രക്ഷാസമിതിക്കു രൂപം നല്‍കിയിരുന്നു.



Follow us on :

More in Related News