Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയിഷ ചേലപ്പുറത്തിനെതിരെ കയ്യേറ്റവും, അതിക്ഷേപ വർഷം : വനിതാ കൂട്ടായ്മയുടെ പ്രതിഷേധം

15 May 2024 11:48 IST

UNNICHEKKU .M

Share News :



മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ആയിഷ ചേലപ്പുറത്തിനെ ഗ്രാമ പഞ്ചായത്തോഫീസിന് മുന്നിൽ വെച്ച് കയ്യേറ്റം ചെയ്യുകയും കേട്ടാലറക്കുന്ന ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കൊടിയത്തൂർ പഞ്ചായത്ത് വനിത കൂട്ടായ്മ നടത്തിയ സമരം താക്കീതായി. . ചുള്ളിക്കാപറമ്പ് അങ്ങാടിയിലാണ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. വനിതകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. തങ്ങളുടെ സഹപ്രവർത്തകയായ

ഒരു വനിത ജനപ്രതിനിധിയെ ഒരു കൂട്ടമാളുകൾ കയ്യേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടും നോക്കി നിന്ന പഞ്ചായത്തിലെ ഇടത് അംഗങ്ങളുടെ നടപടി അൽഭുതപ്പെടുത്തുന്നതായി യോഗം ചൂണ്ടികാട്ടി. വനിതകൾ ഉൾപ്പെടെയുള്ള മറ്റ് ഇടത് പ്രവർത്തകർ സംഭവത്തിൽ ഇടപെടാൻ തയ്യാറായില്ലെന്ന് വനിത കൂട്ടായ്മ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. കെ വി അബ്ദുറഹിമാൻ, യൂ പി മമ്മദ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ, വി.ഷംലൂലത്ത്, മഹിള കോൺഗ്രസ് മണ്ഡലം പ്രസി: ധന്യ, വിമൻ ജസ്റ്റിസ് മൂവ്മെൻറ് സെക്രട്ടറി ഇ.എൻ നദീറ, സുഹ്റ വെള്ളങ്ങോട്ട്,മറിയം കുട്ടി ഹസ്സൻ,ഫാത്തിമ നാസർ എൻ.കെ അഷ്റഫ്, എ.എം നൗഷാദ്, തുടങ്ങിയവർ സംസാരിച്ചു

Follow us on :

More in Related News