Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 19:29 IST
Share News :
പനമരം: വയനാട്ടില്‍ പൊള്ളലേറ്റ മൂന്ന് വയസുകാരന്‍ മരിക്കാനിടയായ സംഭവത്തില്‍ അച്ഛനും ചികിത്സിച്ച നാട്ടുവൈദ്യനുമെതിരെ പൊലീസ് കേസ് എടുത്തു. അഞ്ചുകുന്ന് വൈശമ്പത്ത് അല്‍ത്താഫിന്റെയും സഫീറയുടെയും മകന്‍ മുഹമ്മദ് അസാനാണ് മരിച്ചത്.
അല്‍ത്താഫിനെതിരെയും വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജിനെതിരെയുമാണ് കേസെടുത്തത്. ജൂണ്‍ 20നായിരുന്നു കുട്ടി മരിച്ചത്.
ജൂണ്‍ ഒമ്പതിന് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിക്ക് പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റിട്ടുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും മാതാപിതാക്കള്‍ കുട്ടിയെ നാട്ടുവൈദ്യനടുത്തെത്തിച്ച് ചികിത്സ തേടി.
ആരോഗ്യനില ഗുരുതരമായതോടെ കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു കുട്ടി മരിച്ചത്.
Follow us on :
Tags:
More in Related News
Please select your location.