Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വന്തമായി ഒരു കളിസ്ഥലത്തിനായി ഒരു ഗ്രാമം ഒന്നിച്ചു

08 Mar 2025 18:23 IST

Basheer Puthukkudi

Share News :


കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഒരു കളി സ്ഥലം ഒരുക്കുന്നതിനായി ഒരു ഗ്രാമം ഒത്തുചേർന്നു. നാടിനായി ഒരു കളിക്കളം വരും തലമുറക്കായി ഒരു കരുതൽ എന്ന സന്ദേശവുമായി സരിലയ മ്യൂസിക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് കുരിക്കത്തൂരുകാർ ഒത്തുകൂടിയത്. ഏകദേശം മുപ്പത് ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സരിലയ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. അഡ്വ. പി.ടിഎ റഹീം എം.എൽ. എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് ബി.എസ് ജിബിൻ അധ്യക്ഷനായി. എം.എം സുധീഷ് കുമാർ, ക്ലബ് സെക്രട്ടറി കെ.ടി നിതിൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡൻ്റ് വി. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ യു.സി പ്രീതി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലൂളി , വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻ്റ് സൂര്യ അബ്ദുൽ ഗഫൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പു ഹാജി, പ്രസാദ് വി ഹരിദാസ്, നിയാസ് റഹ്മാൻ. നവാസ് റഹ്മാൻ, യൂസുഫ് പാറ്റേൺ, കെ.സി രാമചന്ദ്രൻ, ജിതേഷ്, മുസകുട്ടി, കെ. സുധീഷ് കുമാർ പ്രസംഗിച്ചു. വാർഡ് മെമ്പർ യു.സി പ്രീതി ചെയർപേഴ്സണും എം.എം സുധീഷ് കുമാർ കൺവീനറുമായ നൂറ്റിയൊന്നംഗ കമ്മറ്റി രൂപികരിച്ചു. പണം കണ്ടെത്തുന്നതിനായി നടത്തുന്ന സമ്മാന പദ്ധതിയുടെ ഉദ്ഘാടനം സൂര്യ അബ്ദുൽ ഗഫൂറിന് നൽകി കൊണ്ട് എം.എൽ.എ നിർവ്വഹിച്ചു.

Follow us on :

More in Related News