Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഫിയ സംരക്ഷകനായ പിണറായി വിജയൻ രാജിവെക്കണം; തലയോലപ്പറമ്പിൽ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി.

24 Sep 2024 18:37 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പൂരം അലങ്കോലമാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോപണ വിധേയർക്ക് തന്നെ അന്വേഷണ ചുമതല നൽകിയതിലൂടെ സത്യം മറച്ചുവെക്കാൻ മുഖ്യമന്ത്രി അവസരം ഒരുക്കുകയാണ്ചെയ്തതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നതായി കെപിസിസി നിർവാഹസമിതി അംഗം ഡോ. പി.ആർ.സോന അഭിപ്രായപ്പെട്ടു. ബി.ജെ.പിയും പിണറായി വിജയനും തമ്മിലുള്ള അവിശുദ്ധ ബന്ധം പകൽപോലെ വ്യക്തമാണെന്നും സോനാ അഭിപ്രായപ്പെട്ടു. മാഫിയ സംഘങ്ങളെ സഹായിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ : പി.ആർ.സോന. സെൻട്രൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. എൻ. എം. താഹ ,പി.വി. പ്രസാദ് , പി.പി. സിബിച്ചൻ, പി.കെ.ദിനേശൻ, എം.ജെ. ജോർജ്, കെ.കെ. ഷാജി, വി.ടി. ജയിംസ്, കെ.ജെ. സണ്ണി, മോഹൻ കെ. തോട്ടുപുറം,,കെ.ഡി. ദേവരാജൻ, എൻ. സി തോമസ്, ആദർശ് രജ്ജൻ ,വിജയമ്മ ബാബു, എസ്. ജയപ്രകാശ്, കുമാരി കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News