Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനക്കാ പൊയിൽ - കള്ളാടി മേപ്പാടി തുരങ്ക പായുടെ നിർമ്മാണം ഉടനെ തുടങ്ങാനാവും -മന്ത്രി പി.എ മുഹമ്മദ് റിയാസ്.

24 Sep 2024 07:17 IST

UNNICHEKKU .M

Share News :

മുക്കം:നവീകരിച്ച കയ്യിട്ടാപൊയിൽ - മാമ്പറ്റ- വട്ടോളി പറമ്പ്- തൂങ്ങുംപുറം - അമ്പലക്കണ്ടി റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈൻവഴിനിർവ്വഹിച്ചു.ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാത നിർമ്മാണം ഉടൻ തുടങ്ങാനാവുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായതായും ചില സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ പ്രവൃത്തി തുടങ്ങാനാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.മാമ്പറ്റ അങ്ങാടിയിൽ നടന്ന

ചടങ്ങിൽ ലിൻേറാ ജോസഫ് എംഎൽഎ അധ്യക്ഷനായി.റോഡിലെ പ്രവൃത്തിയിൽ ഓവുചാൽ നിർമ്മിച്ചതിലും മറ്റു അനുബന്ധ ജോലികളിലുമുണ്ടായ പോരായ്മകൾ അടുത്ത ഫണ്ടിൽ ഉൾപ്പെടുത്തി പരിഹരിക്കുമെന്നു എം എൽ എ പറഞ്ഞു. ആറ് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പത്തരകോടി രൂപ ചെലവഴിച്ചാണ് ബിഎംബിസി നിലവാരത്തിൽ ടാറിംഗ് നടത്തി നവീകരിച്ചത്.പ്രവൃത്തി പൂർത്തീകരിക്കാതെ റോഡിൻ്റെ ഉദ്ഘാടനം നടത്തുന്നതിൽ നാട്ടുകാരിൽ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. മുക്കം

നഗരസഭ ചെയർമാൻ പി.ടി ബാബു, വൈസ് ചെയർപേഴ്സൺ കെ.പി ചാന്ദ്നി, നഗരസഭ കൗൺസിലർമാർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സൂപ്രണ്ടിംഗ് എഞ്ചിനീയർ യു.പി ജയശ്രീ, എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.കെ ഹാഷിം എന്നിവർ സംസാരിച്ചു. 


ചിത്രം: നവീകരിച്ച കയ്യിട്ടാപൊയിൽ - മാമ്പറ്റ- വട്ടോളിപ്പറമ്പ്- തൂങ്ങുംപുറം - അമ്പലക്കണ്ടി റോഡ് ലിൻ്റോ ജോസഫ് എം എൽ എ നാടമുറിച്ച് ഔദ്യോഗികമായി ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നു.

Follow us on :

More in Related News